സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ 'താമരക്കുരുവിക്കു തട്ടമിട്' എന്ന ഗാനം പാടി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് മഞ്ജരി വലതു കാൽവെച്ചു കയറി. പാട്ടിയ പാട്ടുകളിൽ ഒട്ടുമിക്കതും ഹിറ്റ്. വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിൽ തികഞ്ഞ അറിവുമുള്ള മഞ്ജരി പിന്നീട് കുറെ ഏറെ നല്ല ഗാനങ്ങൾ മലയാളിക്കു സമ്മാനിക്കുകയുണ്ടായി. സിനിമാ പിന്നണി ഗായിക എന്നതിലുപരി മികച്ച ഒരു ഗസൽ ഗായിക കൂടിയാണ് മഞ്ജരി.
മലയാളത്തിലെ ഏറ്റവും സീനിയറായ എല്ലാ സംഗീത സംവിധായകർക്കൊപ്പവും ചെറിയ പ്രായത്തിലേ പാടാൻ അവസരം ലഭിച്ച പാട്ടുകാരി കൂടിയാണ് മഞ്ജരി. ഇപ്പോഴിതാ തനിക്ക് നേരിട്ട ദുരനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി. ചില സ്റ്റേജുകളിൽ താൻ അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും കൂടെയുള്ളവരിൽ നിന്നാണ് അപമാനം നേരിട്ടിട്ടുള്ളതെന്നും മഞ്ജരി പറയുന്നു. പിങ്ക് പോഡ്കാസ്റ്റിന് നൽകിയ ഭിമുഖത്തിലാണ് പ്രതികരണം.
'വേദനകൾ സമ്മാനിച്ച സ്റ്റേജ് ഷോകൾ ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ട്. ഒരു ന്യൂ ഇയർ ഷോയിൽ എന്തോ ചെറിയ കാരണത്തിന് എന്നെ അപമാനിച്ചു. ആരാണെന്ന് പറയുന്നില്ല. ആ ഷോയിൽ എല്ലാ പാട്ടുകാരും ഉണ്ടായിരുന്നു. കാണികളേക്കാളും എന്റെ കൂടെയുള്ളവരിൽ നിന്നാണ് ഞാൻ അപമാനം നേരിട്ടിട്ടുള്ളത്. പ്രേക്ഷകർ നമ്മളെ ശരിക്കും അറിയാത്തവരാണ്. അവർ നമ്മളുടെ പാട്ട് മാത്രം കേൾക്കുന്നവരാണ്. ഞാനതൊന്നും അപമാനമായി കാണുന്നില്ല. നമ്മളെന്താണെന്ന് അറിഞ്ഞ് നമ്മളെ അപമാനിക്കുമ്പോഴാണ് ബാധിച്ചത്. അതും ഞാൻ അതിജീവിച്ചു. കൂടെ നിന്ന് ചതിക്കുന്ന വ്യക്തിയാണ് നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുക. അതെല്ലാവരുടെ ജീവിതത്തിലും ഉള്ളതാണ്. അതിൽ നിന്നും പഠിച്ച് മുന്നോട്ട് വരണം; മഞ്ജരി പറഞ്ഞു.
Content Highlights: Playback singer Manjari has spoken about the hardships and unpleasant experiences she encountered while performing on stage. Recalling various moments from her career, Manjari explained how such incidents tested her confidence and resilience.