അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത സിനിമയാണ് ബ്ലാസ്റ്റ്. ഒരു ആക്ഷൻ ഫാമിലി ഡ്രാമയായി പുറത്തുവന്ന സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ചിത്രം കേരളത്തിലും തമിഴ്നാട്ടിലും നിറഞ്ഞ സദസിലാണ് പ്രദർശനം തുടരുന്നത്.പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മൂവരയുടെയും ആക്ഷൻ രംഗങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ അഭിമാനി അവതരിപ്പിച്ച റോൾ ചെയ്യേണ്ടിയിരുന്നത് സ്വാസിക ആയിരുന്നു. ഈ വേഷം നഷ്ടമായതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സ്വാസിക ഇപ്പോൾ. എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'കറുപ്പി'ന്റെയും മുൻപ് കമ്മിറ്റ് ചെയ്ത ചില ചിത്രങ്ങളുടെയും ഷൂട്ടിങ് നടക്കുന്ന സമയത്തായിരുന്നു ബ്ലാസ്റ്റിന്റെ ഓഫർ വരുന്നത്. അവർ പറഞ്ഞ തീയതി എനിക്ക് ഓക്കെ അല്ലായിരുന്നു. പക്ഷേ ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, അതുപോലെയൊരു ആക്ഷൻ സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ട്. ഒരു ആക്ഷൻ സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നതിനാൽ, ബ്ലാസിലെ വേഷം നഷ്ടപ്പെട്ടപ്പോൾ നിരാശ തോന്നി. എന്നിരുന്നാലും എന്നെങ്കിലും ഒരു സമ്പൂർണ ആക്ഷൻ സിനിമ ചെയ്യാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
എനിക്ക് ഹിസ്റ്റോറിക്കൽ കഥാപാത്രങ്ങളെ ചെയ്യാൻ ആഗ്രഹമുണ്ട്. കണ്ണകിയെപ്പോലെ, അല്ലെങ്കിൽ കറുപ്പസ്വാമിയെപ്പോലുള്ള ദൈവികതയുള്ള ഒരാളെ, അല്ലെങ്കിൽ ഗ്രാമങ്ങളിൽ ആരാധിക്കപ്പെടുന്ന പ്രാദേശിക ദേവതകളിൽ ഒരാളെ. അത്തരം കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട് . അടുത്തിടെ ഞാൻ പൊള്ളാച്ചിക്ക് സമീപമുള്ള മസാനി അമ്മൻ ക്ഷേത്രത്തിൽ പോയിരുന്നു. അതുപോലെയുള്ള സ്ഥലങ്ങളും കഥകളും കാണുമ്പോൾ, ഒരു ഭക്തിപരമായ, ചരിത്രപരമായ അല്ലെങ്കിൽ ദിവ്യമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്ക് പ്രചോദനം തോന്നും.
തീവ്രമായ ശക്തിയും വികാരവുമുള്ള, രൗദ്ര താണ്ഡവം ചെയ്യുന്ന തരത്തിലുള്ള കഥാപാത്രങ്ങളൊക്കെ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ഒരുപക്ഷേ ഭാവിയിൽ ആരെങ്കിലും ഒരു ദേവിയെയോ അതുപോലുള്ള ഒരു വിഷയത്തെയോ കേന്ദ്രീകരിച്ച് ഒരു സിനിമ നിർമിച്ചാൽ, അതിന്റെ ഭാഗമാകാൻ എനിക്ക് സാധിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹം ഉണ്ട്,' സ്വാസിക പറഞ്ഞു.
Content Highlights: Actress Swasika has spoken candidly about missing out on a role in the movie Blast. The actress revealed that she was disappointed when the opportunity slipped away and explained the circumstances that ultimately led to her losing the part.