ധനുഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി മമ്മൂട്ടി, OTT റൈറ്റ്സ് വിറ്റത് റെക്കോർഡ് തുകയ്ക്ക്

ചിത്രത്തിൽ മമ്മൂട്ടിക്ക് 35 കോടി രൂപ പ്രതിഫലമായി നൽകാനായിരുന്നു ആദ്യം ധാരണ. എന്നാൽ ഈ പ്രതിഫലം മമ്മൂട്ടി നിരസിച്ചു എന്നാണ് റിപ്പോർട്ട്

ശിവകാർത്തികേയനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി ഒരുക്കിയ ചിത്രമായിരുന്നു അമരൻ. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത് 300 കോടിക്കും മുകളിലാണ്. ഈ സിനിമയ്ക്ക് ശേഷം ധനുഷിനെ നായകനാക്കി ഒരു ചിത്രം രാജ്‌കുമാർ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഒടിടി ഡീലിനെപ്പറ്റിയുള്ള അപ്‌ഡേറ്റ് ആണ് ചർച്ചയാകുന്നത്.

ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയി എന്നാണ് റിപ്പോർട്ട്. എന്നാല്‍ ഏത് ഒടിടി പ്ലാറ്റ്‍ഫോമാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് മമ്മൂട്ടി പൂർത്തിയാക്കി എന്നാണ് റിപ്പോർട്ടുകൾ. ചിത്രം ഒക്ടോബറിൽ പുറത്തിറങ്ങും. 'മമ്മൂട്ടി സാർ കഥ കേട്ട ഉടനെ ഓക്കേ പറഞ്ഞു. മലയാളത്തിലെ ആർട്ടിസ്റ്റുകൾക്കെല്ലാം തമിഴ് വളരെയധികം ഇഷ്ടമാണ്. മമ്മൂട്ടിക്കും അങ്ങനെ തന്നെയാണ്. വളരെ പവർഫുൾ ആയ റോൾ ആണ് മമ്മൂട്ടിക്ക് D 55 ൽ. അദ്ദേഹത്തിന്റെ സീനുകൾ കുറവാണെങ്കിലും വളരെ പവർഫുൾ ആയ റോൾ ആണത്', എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് മുൻപ് ഒരു അഭിമുഖത്തിൽ ജേർണലിസ്റ്റ് വെങ്കി പറഞ്ഞത്.

ചിത്രത്തിൽ മമ്മൂട്ടിക്ക് 35 കോടി രൂപ പ്രതിഫലമായി നൽകാനായിരുന്നു ആദ്യം ധാരണ. എന്നാൽ ഈ പ്രതിഫലം മമ്മൂട്ടി നിരസിച്ചു എന്നാണ് റിപ്പോർട്ട്. ഇത്രയും വലിയ പ്രതിഫലം വേണ്ട എന്നായിരുന്നുവത്രെ മമ്മൂട്ടിയുടെ പ്രതികരണം. ഒടുവില്‍ 24 കോടി രൂപ പ്രതിഫലമായി ഉറപ്പിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഈ തീരുമാനം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ അഭിനന്ദനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ചിത്രത്തിൽ 45 കോടി രൂപയാണ് ധനുഷിന്റെ പ്രതിഫലം. ചിത്രത്തിൽ നായികയായെത്തുന്ന സായ് പല്ലവിയ്ക്ക് 12 കോടിയാണ് പ്രതിഫലം. ശ്രീലീലയ്ക്ക് മൂന്ന് കോടിയാണ് പ്രതിഫലം. ശ്രീലീല ചിത്രത്തിൽ ഏതാനും ചില രംഗങ്ങളില്‍ മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം. ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയുടെ പ്രതിഫലം 15 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

#D55 Mammootty Portions Completed October Release Plans. Ott deal closed pic.twitter.com/bCngEQL4h2

നേരത്തെ മമ്മൂട്ടി ചിത്രമായ കമ്മത്ത് ആൻഡ് കമ്മത്തിൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു. സായ് പല്ലവിയും ശ്രീലീലയുമാണ് ഈ ധനുഷ് ചിത്രത്തിലെ നായികമാർ. സായ് അഭ്യങ്കർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നതും. വമ്പൻ ബജറ്റിൽ ഒരു ആക്ഷൻ ഇമോഷണൽ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

Content Highlights: Mammootty has reportedly wrapped up filming for his upcoming project associated with Dhanush. Adding to the buzz, industry reports indicate that the film's digital streaming rights have been acquired for a record sum, reflecting the strong anticipation surrounding the project.

To advertise here,contact us