ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മള്‍ട്ടി സ്റ്റാര്‍ ചിത്രം 'അതിരടി'യുടെ ആഗോള കലക്ഷന്‍ 60 കോടി പിന്നിട്ടു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ കേരളാ കലക്ഷന്‍ 30 കോടി പിന്നിട്ടിരുന്നു. ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആഗോള ഗ്രോസര്‍ ആയി അതിരടി മാറി. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും മികച്ച കലക്ഷന്‍ ആണ് ചിത്രം നിലനിര്‍ത്തുന്നത്. ആദ്യ വാരത്തിലും രണ്ടാം വാരത്തിലും ഗംഭീരപ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്.
കേരളത്തിലെ നിറഞ്ഞ സദസുകളില്‍ പ്രേക്ഷകരുടെ കയ്യടി നേടി പ്രദര്‍ശനം തുടരുന്ന ചിത്രം ഓവര്‍സീസ് മാര്‍ക്കറ്റിലും ഗംഭീര പ്രകടനമാണ് നടത്തിയത്. മേയ് പതിനാലിന് ആഗോള റിലീസായി എത്തിയ ചിത്രത്തിന്റെ മലയാളം പതിപ്പിന് പ്രേക്ഷകര്‍ നല്കിയ ആവേശകരമായ സ്വീകരണത്തിന് ശേഷം, മേയ് 22-നാണു തമിഴ് പതിപ്പ് എത്തിയത്. ആദ്യദിനം ആഗോള തലത്തില്‍ 13 കോടി രൂപ നേടി, ഈ വര്‍ഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ നാലാമത്തെ ആഗോള ഓപ്പണിങ് സ്വന്തമാക്കിയ ചിത്രം, ഈ വര്‍ഷം 50 കോടി ക്ലബിലെത്തിയ അഞ്ചു മലയാള ചിത്രങ്ങളിലൊന്ന് കൂടിയാണ്.
പക്കാ മാസ് കോമഡി ക്യാമ്പസ് ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുക്കിയിരിക്കുന്നത്. യുവ പ്രേക്ഷകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരെയും ആകര്‍ഷിച്ച ചിത്രം, ആദ്യാവസാനം പ്രേക്ഷകരെ ചിരിയും ആക്ഷനുംകൊണ്ട് ആവേശം കൊള്ളിക്കുന്ന രീതിയില്‍ ആണ് കഥ പറയുന്നത്. ഒട്ടേറെ താരങ്ങളുള്ള ചിത്രത്തിന്റെ ഹൈലൈറ്റ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്, ടോവിനോ തോമസ്, ഷാന്‍ റഹ്മാന് എന്നിവരുടെ അതീവ രസകരമായ പ്രകടനമാണ്. ഡോ. അനന്തു എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഡോ. അനന്തു എസും, ബേസില്‍ ജോസഫ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
നവാഗതനായ അരുണ്‍ അനിരുദ്ധന് സംവിധാനം ചെയ്ത ചിത്രത്തിന്റെ കോ- പ്രൊഡ്യൂസര്‍മാര്‍ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറും ടൊവിനോ തോമസും ആണ്. റിയ ഷിബു, സരിന് ഷിഹാബ്, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്, ജിയോ ബേബി, വിനീത് തട്ടില്‍ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ മികച്ച പ്രകടനംകൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. പോള്‍സണ്‍ സ്കറിയ, അരുണ്‍ അനിരുദ്ധന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചത്. ചിത്രം ഗള്‍ഫില്‍ വിതരണം ചെയ്തത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്.
ഛായാഗ്രഹണം: സാമുവല്‍ ഹെന്റി, സംഗീതം: വിഷ്ണു വിജയ്, എഡിറ്റര്‍: ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍: മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷര്‍ ഹംസ, മേക്കപ്പ്: റൊണക്സ് സേവ്യര്‍, സൗണ്ട് ഡിസൈനര്‍: നിക്സണ് ജോര്‍ജ്, വരികള്‍: സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ കണ്ട്രോളര്: ആന്റണി തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നിഖില്‍ രാമനാഥ്, അമല്‍ സേവ്യര്‍ മനക്കത്തറയില്‍, ഫിനാന്‍സ് കണ്ട്രോളര്: ഐഡന്‍ചാര്‍ട്ട്സ്, വിഎഫ്എക്സ്: മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുകു ദാമോദര്‍, സോഹില്‍, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, ടൈറ്റില്‍ ഡിസൈന്‍: സര്‍ക്കാസനം, പബ്ലിസിറ്റി ഡിസൈന്‍: റോസ്റ്റഡ് പേപ്പര്‍, പിആര്‍ഒ: വൈശാഖ് സി. വടക്കെവീട്, ജിനു അനില്‍കുമാര്‍.
Content Highlights: 60 crores crossed athiradi movie