ചെക്കൻ ഇത്തവണയും തൂക്കും! മുകുന്ദനുണ്ണിക്ക് ശേഷം അഭിനവ് സുന്ദർ നായക്; 'മോളിവുഡ് ടൈംസ്' ടീസർ പുറത്ത്

പുതിയ സ്റ്റൈലിലാണ് നസ്‌ലെൻ ചിത്രത്തിലെത്തുന്നത്. ജൂൺ അഞ്ചിനാണ് സിനിമ തിയേറ്ററിൽ എത്തുന്നത്

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. പുതിയ സ്റ്റൈലിലാണ് നസ്‌ലെൻ ചിത്രത്തിലെത്തുന്നത്. ജൂൺ അഞ്ചിനാണ് സിനിമ തിയേറ്ററിൽ എത്തുന്നത്. സിനിമയുടെ ടീസർ പുറത്തുവന്നു. സിനിമയുടെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഡ്രാമയാകും സിനിമ എന്ന സൂചനയാണ് ടീസർ നൽകുന്നത്.

നസ്‌ലെൻ അവതരിപ്പിക്കുന്ന വിനീത് മാധവൻ എന്ന കഥാപാത്രവും സംവിധായകൻ ആകാനുള്ള അയാളുടെ യാത്രയുമാണ് സിനിമ പറയുന്നതെന്നു സൂചനയും ടീസർ നൽകുന്നുണ്ട്. വിനീത് മാധവൻ എന്നാണ് നസ്‌ലെൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണ്. രാമു സുനില്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. അഭിനവ് സുന്ദര്‍ നായക്കും അരോള്‍ നിതിനും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. സിനിമയിലെ ആദ്യ ഗാനം നേരത്തെ പുറത്തുവന്നിരുന്നു.

സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. സഞ്ജിത് ഹെഗ്‌ഡെ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിശ്വജിത്താണ് ക്യാമറ. 2026ല്‍ നസ്‌ലെന്റേതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രമാകും മോളിവുഡ് ടൈംസ്. നിരവധി താരങ്ങൾ കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒരു സിനിമയാണ്. അതേസമയം, ആസിഫ് അലി നായകനാകുന്ന ടിക്കി ടാക്കയാണ് നസ്‌ലെന്‍ ഭാഗമാകുന്ന മറ്റൊരു പ്രോജക്ട്. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നസ്‌ലെന്‍ പ്രധാന വേഷത്തിലുണ്ട്.

Content Highlights: The teaser for Mollywood Times is out, creating excitement among Malayalam cinema fans. Directed by Abhinav Sundar, who gained attention with Mukundan Unni Associates, the film is already generating strong buzz for its style, humor, and intriguing presentation.

To advertise here,contact us