മലയാള തിയേറ്റര്‍ ഹിറ്റുകളില്‍ മധുവിധുവും; അഞ്ച് കോമഡി സിനിമകളാണ് വിജയം നേടിയത്

2026 ആരംഭിച്ച് അഞ്ചാം മാസത്തിലെത്തി നില്‍ക്കുമ്പോള്‍, മലയാളത്തിലെ തീയറ്റര്‍ ഹിറ്റുകള്‍ ഏതൊക്കെയെന്ന് നോക്കാം

2026 ആരംഭിച്ച് അഞ്ചാം മാസത്തിലെത്തി നില്‍ക്കുമ്പോള്‍, മലയാളത്തിലെ തീയറ്റര്‍ ഹിറ്റുകള്‍ ഏതൊക്കെയെന്ന് നോക്കാം. മലയാള സിനിമയില്‍ പുതിയ ട്രെന്‍ഡ് രൂപപ്പെടുകയാണ്. വലിയ വിജയങ്ങള്‍ നേടുന്നത് കോമഡി ചിത്രങ്ങളാണ് എന്നതാണ് 2026ലെ സവിശേഷത. പ്രകമ്പനം, ആട് 3, വാഴ 2, ഭരതനാട്യം 2 മോഹിനിയാട്ടം, മധുവിധു എന്നിങ്ങനെ അഞ്ച് കോമഡി സിനിമകളാണ് തീയറ്ററില്‍ നിന്നു തന്നെ മുടക്കുമുതല്‍ തിരിച്ച് പിടിച്ചിരിക്കുന്നത്.

വാഴ 2 ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് പദവി വരെ നേടി. കുടുംബ പ്രേക്ഷകര്‍ തന്നെയാണ് ഈ ചിത്രങ്ങളുടെയെല്ലാം വിജയത്തിന് പിന്നില്‍ എന്നതും ശ്രദ്ധിക്കേണ്ട ഒന്നാണ്. കൂട്ടത്തില്‍ ഏറ്റവും പുതിയ ചിത്രമായ മധുവിധു ഏപ്രില്‍ 23നാണ് ലോകമെമ്പാടും തീയറ്ററില്‍ എത്തിയത്. OTT പ്രീ ബിസിനെസ്സ് വഴി തന്നെ മികച്ച സാമ്പത്തിക നേട്ടം ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നേടിയിരുന്നു. വമ്പന്‍ ബജറ്റുകളില്ലാതെ പൂര്‍ത്തിയാക്കിയ ചിത്രം ഇന്നത്തെ കണക്കുകള്‍ പ്രകാരം 19 ദിവസങ്ങള്‍ കൊണ്ട് 11.4 കോടി ബോക്‌സ്ഓഫീസില്‍ നിന്നും കളക്റ്റ് ചെയ്ത്, ഈ വര്‍ഷത്തെ മലയാള സിനിമയുടെ വിജയപ്പട്ടികയില്‍ ഇടം നേടിയിരിക്കുന്നു.

ചലച്ചിത്ര നിര്‍മ്മാണ രംഗത്തെ നിറസാന്നിധ്യമായ അജിത് വിനായക ഫിലിംസിന് എക്കാലവും അഭിമാനിക്കാവുന്ന മികച്ച വിജയമാണ് നവാഗതനായ വിഷ്ണു അരവിന്ദ് മധുവിധുവിലൂടെ സമ്മാനിച്ചിരിക്കുന്നത്. വന്‍ വിജയ ചിത്രമായ ഷൈലോക്കിന് ശേഷം ബിബിന്‍ മോഹനും, തീയറ്റര്‍ ഹിറ്റുകളായിരുന്ന മധുര മനോഹര മോഹം , ദി പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയ് വിഷ്ണുവും ചേര്‍ന്നാണ് മധുവിധുവിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മലയാള ബോക്‌സോഫീസ് വിജയചരിത്രം ഈ യുവ തിരക്കഥാകൃത്തുക്കളും ആവര്‍ത്തിച്ചിരിക്കുന്നു. ബാബുവേട്ടന്‍ ഫിലിംസ് ആണ് മധുവിധുവിന്റെ സഹ നിര്‍മ്മാണം.

ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തില്‍, സംഗീതം-ഹിഷാം അബ്ദുള്‍ വഹാബ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ ആന്‍ഡ് എഡിറ്റര്‍-ക്രിസ്റ്റി സെബാസ്ട്യന്‍, പ്രൊജക്റ്റ് ഡിസൈനര്‍ - രഞ്ജിത്ത് കരുണാകരന്‍, കലാസംവിധാനം- ഔസേപ്പ് ജോണ്‍, കോസ്റ്റ്യൂം ഡിസൈനര്‍- ദിവ്യ ജോര്‍ജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്ദിരൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്ദാന്‍ അബ്ദുള്‍ റഷീദ്, വിഎഫ്എക്‌സ്- നോക്ക്‌റ്റേണല്‍ ഒക്‌റ്റേവ്, പബ്ലിസിറ്റി ഡിസൈന്‍ - യെല്ലോടൂത്ത് , മാര്‍ക്കറ്റിംഗ് - ബ്രിങ്‌ഫോര്‍ത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-ആരോമല്‍, പിആര്‍ഒ- ശബരി.

Content Highlights: Madhu Vidhu became a hit in the Malayalam film industry this month, and five comedy films were also hits.

To advertise here,contact us