മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷെയ്ന് നിഗം പോലീസ് യൂണിഫോമില്‍ വീണ്ടും എത്തുന്ന 'ദൃഢം' നാളെ തിയേറ്ററുകളില്‍. എസ്.ഐ വിജയ് രാധാകൃഷ്ണന് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഷെയ്ന് എത്തുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയിരുന്ന ട്രെയിലര്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.
കുഴിനിലം എന്നൊരു നാട്ടിന്‍പുറത്തെ പോലീസ് സ്റ്റേഷനില്‍ എസ്.ഐ വിജയ് രാധാകൃഷ്ണന് എന്ന പുതിയ എസ്.ഐ ചാര്‍ജ്ജെടുക്കുന്നതും താന്‍ ഏറെ ആഗ്രഹിച്ച ജോലിയില്‍ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാള്‍ സ്റ്റേഷനില്‍ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടര്‍ സംഭവങ്ങളുമാണ് നവാഗതനായ മാര്ട്ടിന് ജോസഫ് ഒരുക്കുന്ന സിനിമയുടെ ഇതിവൃത്തം.
'കൊറോണ പേപ്പേഴ്സി'നും 'വേല'യ്ക്കും ശേഷം വീണ്ടും വേറിട്ട ഒരു പോലീസ് കഥാപാത്രമായി ഷെയ്ന് എത്തുന്നതാണ് ചിത്രത്തില്‍ എസ്.ഐ വിജയ് രാധാകൃഷ്ണന് എന്ന കഥാപാത്രമായാണ് ഷെയ്ന് എത്തുന്നത്. പവര്‍ഫുള്‍ ആയ ഒരു ഹീറോ കോപ്പിനെയല്ല ഈ ചിത്രത്തില്‍ ഷെയ്ന് അവതരിപ്പിക്കുന്നത്. മറിച്ച്, സാഹചര്യങ്ങളെ ഒറ്റയ്ക്ക് നേരിടാനും കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുന്ന ഒരു സാധാരണ പോലീസുകാരനെയാണ്. ജോലിയിലെ പുതുമുഖമായ നായകന് ചില തെറ്റുകള്‍ വരുത്തുന്നതും അതിലൂടെ കാര്യങ്ങള്‍ പഠിച്ചെടുക്കുകയും ചെയ്യുന്നതും ഉത്തരവാദിത്തങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളും ഒരാളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതും ചര്‍ച്ച ചെയ്യുന്നതാണ് ചിത്രം എന്നാണ് ലഭിക്കുന്ന സൂചനകള്‍.
തികച്ചും റിയലിസ്റ്റിക്കായ രീതിയില്‍ ഒരു വ്യക്തിയുടെ യാത്രയെ ആണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലളിതവും സത്യസന്ധവുമായ ഒരു ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് തങ്ങളുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന ഒട്ടേറെ നിമിഷങ്ങള്‍ ഈ സിനിമയിലുണ്ടാകും എന്ന് സിനിമയുടെ ട്രെയിലര്‍ സൂചന നല്‍കിയിട്ടുണ്ട്. ചില സമയങ്ങളില്‍ കൃത്യമായ ഉത്തരങ്ങളില്ലാതെ, ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിപോകുന്ന, എന്നാല്‍ എല്ലാ പ്രതിസന്ധിയിലും പൊരുതി മുന്നേറുന്ന ഒരു വ്യക്തിയുടെ ജീവിതയാത്രയായാണ് 'ദൃഢം' പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്.
ചിത്രത്തിന്റേതായി എത്തിയ ജീത്തു ജോസഫിന്റെ 'ദൃശ്യം' സ്റ്റൈല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. സിനിമയുടെ പോസ്റ്ററും ട്രെയിലറും ഏവരുടേയും ശ്രദ്ധ കവര്‍ന്നിരുന്നു. ചിത്രത്തില്‍ ഷോബി തിലകന്, കോട്ടയം രമേഷ്, ദിനേശ് പ്രഭാകര്‍, നന്ദന് ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണന്, പ്രശാന്ത് മുരളി, മാത്യു വര്‍ഗ്ഗീസ്, ജോജി കെ ജോണ്‍, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രന് തുടങ്ങി വലിയൊരു താരനിര തന്നെ ഒരുമിക്കുന്നുണ്ട്.
ഇ ഫോര്‍ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവര്‍ ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. മുകേഷ് ആര് മെഹ്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോന് ജോണ്‍, ലിന്റോ ദേവസ്യ എന്നിവര്‍ ചേര്‍ന്നാണ്. നവാഗതനായ മാര്ട്ടിന് ജോസഫാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കറ്റീന ജീത്തു, ഛായാഗ്രഹണം: പി എം ഉണ്ണികൃഷ്ണന്, എഡിറ്റര്‍: വിനായക്, സംഗീത സംവിധാനം: ശ്രീരാഗ് സജി, സൗണ്ട് ഡിസൈനര്‍: രാഹുല്‍ ജോസഫ്, സെത് എം ജേക്കബ്, സൗണ്ട് മിക്സ്: ജിതിന് ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, അസിസ്റ്റന്റ് ഡയറക്ടര്‍: അധിര രഘുനാഥന്, അസ്സോസിയേറ്റ് ഡയറക്ടര്‍: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസ്സോസിയേറ്റ് സിനിമാറ്റോഗ്രാഫര്‍: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയന്, ആക്ഷന്‍ ഡയറക്ടര്‍: മഹേഷ് മാത്യു, പ്രൊഡക്ഷന്‍ കണ്ട്രോളര്: ദീപക് പരമേശ്വരന്, വിഎഫ്എക്സ് ഡയറക്ടര്‍: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകര്‍, കോസ്റ്റ്യൂം ഡിസൈനര്‍: ലേഖ മോഹന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: അമരേഷ് കുമാര്‍, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്, പബ്ലിസിറ്റി ഡിസൈന്‍: ടെന്‍ പോയിന്റ്, മാര്‍ക്കറ്റിംഗ്: ടിംഗ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Jeethu Joseph presented Shane Nigam-starrer Dridam movie will hit theaters tomorrow