മലയാളികളുടെ അഹങ്കാരമാണ് മോഹൻലാൽ. അമേരിക്കയിൽ പരിപാടികളുടെ തിരക്കിലാണ് അദ്ദേഹം ഇപ്പോൾ. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഒരു പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ദി ചെയിന്‍ സ്മോക്കേഴ്സ് എന്ന പേരില്‍ പ്രശസ്തരായ അമേരിക്കന്‍ ഇഡിഎം-പോപ്പ് താരങ്ങളായ അലക്സ് പാല്, ഡ്രൂ ടാഗര്‍ട്ട് എന്നിവരാണ് മോഹന്‍ലാലിനൊപ്പമുള്ള തങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
തങ്ങള്‍ക്ക് ഒരു പുതിയ കൂട്ടുകാരനെ കിട്ടി എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. പരിപാടിക്ക് മുന്‍പാണ് മോഹന്‍ലാലുമായി ചെയിന്‍സ്മോക്കേഴ്സ് സംഗീതജ്ഞരായ അലക്സ് പാലും, ഡ്രൂ ടാഗാർറ്റും കണ്ടുമുട്ടിയത്. ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ചിത്രത്തിന് ഇതിനകം ഒരു ലക്ഷത്തില്‍ അധികം ലൈക്കും നാലായിരത്തോളം കമന്റുകളും ലഭിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് (EDM), പോപ്പ് എന്നീ വിഭാഗങ്ങളില്‍ പേര് കേട്ട ദ് ചെയിന്‍സ്മോക്കേഴ്സ് 2014ല്‍ പുറത്തിറങ്ങിയ #Selfie എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് ക്ലോസര്‍, ഡോണ്ഡ് ലെറ്റ് മീ ഡൗണ്‍, സംതിങ് ലൈക്ക് ദിസ് തുടങ്ങി ഹിറ്റ് പാട്ടുകളും ചെയിന്‍സ്മോക്കേഴ്സിന്റെ കരവിരുതുകളാണ്.
അതേസമയം, മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമ പേട്രിയറ്റ് ആണ് റിലീസിന് തയ്യാറെടുക്കുന്നത്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlights: American EDM-pop stars Alex Pall and Drew Taggart, popularly known as The Chainsmokers, recently shared a picture with Malayalam superstar Mohanlal. The photo quickly gained attention on social media, exciting both music lovers and cinema fans. The unexpected celebrity meetup sparked widespread discussion among fans online.