സെക്കന്റ് ഷോ എന്ന സിനിമയിലൂടെ മോളിവുഡിൽ തുടക്കം കുറിച്ച നടിയാണ് ഗൗതമി നായർ. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ ശ്രദ്ധേയ വേഷവും ഗൗതമി ചെയ്തു. എന്നാൽ പിന്നീട് കരിയറിൽ വലിയ ഗ്യാപ്പ് വന്നു. ഇതിനിടയിൽ നടിയുടെ വിവാഹ മോചനവും നടന്നിരുന്നു. ഫിലിം മേക്കർ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. 2017 ൽ വിവാഹം ചെയ്ത ഇരുവരും പിന്നീട് പിരിഞ്ഞു. ഇപ്പോഴിതാ തങ്ങളുടെ വേർപിരിയലിനെക്കുറിച്ച് സംസാരിക്കുകയാണ് ഗൗതമി. തങ്ങൾക്കിടയിൽ എന്താണ് പ്രശനം ഉണ്ടായിരുന്നതെന്ന് വീട്ടുകാർക്ക് പോലും അറിയില്ലായിരുന്നുവെന്ന് ഗൗതമി പറഞ്ഞു. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'പ്രശ്നങ്ങൾ പരിഹരിച്ച് സംസാരിച്ച് തീര്‍ക്കാമായിരുന്നില്ലേ എന്ന് അച്ഛനും അമ്മയുമൊക്കെ പറഞ്ഞിരുന്നു. പക്ഷെ, നിങ്ങള്‍ രണ്ടു പേരും ആ റിലേഷന്‍ഷിപ്പില്‍ ട്രൈ ചെയ്തിട്ടും ഹാപ്പി അല്ലെങ്കില്‍ രണ്ടു പേരുടേയും സമയം കളയുന്നതില്‍ കാര്യമില്ല. മുന്നോട്ട് പോകുന്നതിലും ജീവിതം പങ്കിടാന്‍ മറ്റൊരാളെ കണ്ടെത്തുന്നതിലും ഒരു തെറ്റുമില്ല. വീട്ടുകാരൊക്കെ പറഞ്ഞു നോക്കിയിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും ഇപ്പോഴും അറിയില്ല ഞങ്ങള്‍ക്കിടയിലെ പ്രശ്നം എന്താണെന്ന്.
പ്രശ്നങ്ങള്‍ വേണമെന്നില്ല പിരിയാന്‍. ജീവിതത്തില്‍ നിന്നും ഞാന്‍ ആഗ്രഹിക്കുന്നതും അദ്ദേഹം ആഗ്രഹിക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. രണ്ട് പേര്‍ക്കും അധികം പ്രായവും ഉണ്ടായിരുന്നില്ല. അതിനാല്‍ സുഹൃത്തുക്കളായി മാത്രം തുടരാമെന്ന് കരുതി. അതുകൊണ്ട് ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ് ഞങ്ങൾക്കിടയിലെ പ്രശ്നം പരിഹരിക്കാൻ വീട്ടുകാർ പരമാവധി നോക്കി. കാര്യങ്ങൾ മനസിലായപ്പോൾ അവർ നിർബന്ധിക്കാൻ നിന്നില്ലെന്നും ഗൗതമി പറഞ്ഞു.
Content Highlights: Malayalam actress Gautami Nair has opened up about her divorce, revealing that the real reason behind the separation is still unknown even to her family. The actress shared her thoughts on handling personal challenges privately while continuing her professional journey. Her statement has drawn attention from fans and the film industry, highlighting the often unseen struggles in the lives of celebrities.