എന്റെ പാർട്ണർ സംവിധായകൻ ആകുകയാണ്, പരിഭ്രമവും അഭിമാനവുമുണ്ട്; പങ്കാളിയെ പരിചയപ്പെടുത്തി അനാർക്കലി മരിക്കാർ

തനിക്കൊരു കാമുകനുണ്ടെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും അനാർക്കലി മുൻപ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു

എന്റെ പാർട്ണർ സംവിധായകൻ ആകുകയാണ്, പരിഭ്രമവും അഭിമാനവുമുണ്ട്; പങ്കാളിയെ പരിചയപ്പെടുത്തി അനാർക്കലി മരിക്കാർ
dot image

തന്റെ പാർട്ണർ അമീൻ ബാരിഫ് ആദ്യമായി സംവിധാനം ചെയ്യുന്ന 'കാക്കി സർക്കസ്' എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ ആവേശം പങ്കുവെച്ച് നടി അനാർക്കലി മരിക്കാർ. പങ്കാളിയുടെ കരിയറിലെ ഈ വലിയ ചുവടുവപ്പിന് സാക്ഷിയാകാൻ കഴിഞ്ഞതിലും ആ യാത്രയുടെ ഭാഗമാകാൻ സാധിച്ചതിലും വലിയ സന്തോഷമുണ്ടെന്ന് അനാർക്കലി കുറിച്ചു. പാർട്ണർക്ക് ഒപ്പമുള്ള ചിത്രവും നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

'ഇന്ന് എനിക്ക് വളരെ വികാരനിർഭരമായ ഒരു ദിവസമാണ്. ചെറിയ പരിഭ്രമവും അതേസമയം വലിയ അഭിമാനവും ആവേശവുമുണ്ട്. എന്റെ പങ്കാളി അമീൻ ബാരിഫ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. ഇതിലെ ഒരു പാട്ട് ഞാൻ പാടിയിട്ടുണ്ട്. കൂടാതെ, മികച്ച പ്രകടനം കാഴ്ചവച്ച ഗൗതമി നായർക്ക് വേണ്ടി ഡബ്ബ് ചെയ്യാനും സാധിച്ചു. ഞങ്ങൾ മികച്ച രീതിയിൽ തന്നെ ഇത് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. കാക്കി സർക്കസ് ഇപ്പോൾ സീ5-ൽ കാണാം', അനാർക്കലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

തനിക്കൊരു കാമുകനുണ്ടെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും അനാർക്കലി മുൻപ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ‘‘എനിക്കൊരു ബോയ്ഫ്രണ്ടുണ്ട്. സംവിധായകന്‍ ആകണമെന്നാണ് അവന്റെ ആഗ്രഹം. സിനിമയെക്കുറിച്ച് നല്ല ധാരണയുണ്ട്. കഥ കേട്ടാല്‍ അവനോട് സംസാരിക്കും. അതുപോലെ ചേച്ചിയോടും അഭിപ്രായം തേടും. അവര്‍ രണ്ടു പേരുമാണ് ഇക്കാര്യത്തില്‍ എന്നെ സഹായിക്കുന്നത്. അപൂര്‍വമായി മാത്രമേ ഒറ്റയ്ക്ക് തിരഞ്ഞടുക്കാറുള്ളൂ. ഗഗനചാരി അങ്ങനെ ഒറ്റയ്ക്ക് ഓക്കെ പറഞ്ഞ സിനിമയാണ്. ബോയ്ഫ്രണ്ടും ഞാനും ഇപ്പോള്‍ ഒരുമിച്ചാണ് താമസം. ഉമ്മച്ചി, ബാപ്പ, ചേച്ചി, അവന്റെ വീട്ടുകാര്‍ അങ്ങനെ എല്ലാവര്‍ക്കും അറിയാം. ഇനി ഔപചാരികതയുടെ ആവശ്യം മാത്രമേയുള്ളൂ. അതുകൊണ്ട് പതുക്കെ മതിയെന്നാണ് തീരുമാനം. അഭിനയത്തില്‍ തന്നെയാണ് ഇപ്പോഴത്തെ ശ്രദ്ധ.”– അനാർക്കലി അഭിമുഖത്തിൽ പറഞ്ഞത്.

അൽത്താഫ് സലിം ചിത്രം ഇന്നസെന്റിലാണ് അനാർക്കലി അവസാനമായി അഭിനയിച്ചത്. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. എലമെന്‍റ്സ് ഓഫ് സിനിമ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്.

Content Highlights: Anarkali Marikkar wishes his partner ahead of his first film release

dot image
To advertise here,contact us
dot image