പഠിപ്പ് ഒഴികെ ബാക്കിയെല്ലാം അവൻ ഈ സിനിമയിൽ ചെയ്തിട്ടുണ്ട്, യൂത്ത് സിനിമയെക്കുറിച്ച് ധനുഷ്; ചിരിപ്പിച്ച് വീഡിയോ

'സിനിമയുടെ ഫസ്റ്റ് പോസ്റ്റർ തന്നെ മൂന്ന് പെൺകുട്ടികളോടൊപ്പം ബൈക്കിൽ ഇരുന്ന് പോകുന്നതാണ്'

കെൻ കരുണാസ് തിരക്കഥയെഴുതി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമയാണ് യൂത്ത്. ഒരു റൊമാന്റിക് കോമഡി മൂഡിൽ ഒരുങ്ങുന്ന സിനിമ മാർച്ച് 19 ന് പുറത്തിറങ്ങും. സിനിമയുടെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. സിനിമയുടെ പ്രീ റിലീസ് ഇവെന്റിനിടെ നടൻ ധനുഷ് പറഞ്ഞ വാക്കുകൾ ആണ് ചിരിപടർത്തുന്നത്. ധനുഷ് ആയിരുന്നു ചടങ്ങിൽ അതിഥി ആയി എത്തിയത്.

'അസുരനിൽ നമ്മുടെ കയ്യിൽ പഠിപ്പ് ഉണ്ടെങ്കിൽ അത് മറ്റാരെക്കൊണ്ടും തട്ടിയെടുക്കാൻ കഴിയില്ല എന്ന് എന്റെ കഥാപാത്രം അവനോട് പറയുന്നുണ്ട്. ഈ സിനിമയിൽ പഠിപ്പ് ഒഴികെ ബാക്കിയെല്ലാം കെൻ ചെയ്യുന്നുണ്ട്. സിനിമയുടെ ഫസ്റ്റ് പോസ്റ്റർ തന്നെ മൂന്ന് പെൺകുട്ടികളോടൊപ്പം ബൈക്കിൽ ഇരുന്ന് പോകുന്നതാണ്. ആ മൂന്ന് നായികമാർക്കും എന്റെ എല്ലാവിധ ആശംസകളും', ധനുഷിന്റെ വാക്കുകൾ. സുരാജ് വെഞ്ഞാറമൂട്, ദേവദർശിനി, അനിഷ്‌മ, മീനാക്ഷി എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. ചിത്രം നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. തന്റെ സ്കൂൾ ജീവിതം അവസാനിക്കുന്നതിനു മുൻപ് തന്നെ ജീവിതത്തിലെ യഥാർത്ഥ പ്രണയത്തെ കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Padippa thavira ellame paniruka. First poster liye moonu girls oda, oru bike la 😂- @dhanushkraja on stage issa vibe always! pic.twitter.com/zZ8WqyhH6T

2 മണിക്കൂർ 24 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം 10 കോടി രൂപ ബഡ്ജറ്റിലാണ് ഒരുക്കിയത്. ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഛായാഗ്രഹണം- വിക്കി, എഡിറ്റർ- നാഷ്, മ്യൂസിക് ജി വി പ്രകാശ് കുമാർ, ആക്ഷൻ- കലൈ കിങ്‌സൺ. കലാസംവിധായകൻ- രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനർ - കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ- വിജയ് എംപി, പ്രൊഡക്ഷൻ ഹെഡ്- ചെല്ലദുരൈ ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അരോകിയ വിക്ടോ പ്രിൻസ്. എം , തേജേഷ് സുരേഷ്, അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ്- സുരേഷ് കുമാർ, വരികൾ- വിഘ്നേഷ് ശ്രീകാന്ത്, കെൻ കെ, ഈശ്വർ സന്താനലക്ഷ്‍മി, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൌണ്ട് മിക്സ്- അരവിന്ദ് മേനോൻ, ഡിഐ- സുരേഷ് രവി (മാംഗോ പോസ്റ്റ്), പിആർഒ- ശബരി.

Content Highlights: Dhanush talks about Ken Karunas and Youth movie in press meet, funny videos goes viral

To advertise here,contact us