

നടി ബീന ആന്റണി ബിജെപിയിൽ ചേരുന്നു എന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുകേട്ടിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് നടി. തന്റെ സ്വപ്നത്തില്‍ പോലും അത്തരം ചിന്തയില്ലെന്നും ദയവ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ ഇടരുതെന്നും ബീന ആന്റണി പറഞ്ഞു. തനിക്ക് ഒരു അജണ്ടയുമില്ല എന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ നടി വ്യക്തമാക്കി.
'എന്റെ സ്വപ്നത്തില്‍ പോലും അത്തരം ചിന്തയില്ല. ആരോ ലൈക്കിനും ഷെയറിനും വേണ്ടി പടച്ചു വിടുന്നത്. നമ്മള് കലാകാരന്മാരാണ് അങ്ങനെ പോയ്ക്കൊണ്ടിരിക്കുകയാണ്. കോളേജ് കാലത്ത് കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. കലാകാരിയായതിന് ശേഷം സമൂഹത്തിന് നന്മ ചെയ്യുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ദയവ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകള്‍ ഇടരുത്. ഒരു അജണ്ടയുമില്ല. അതുകൊണ്ട് ആരും വിശ്വസിക്കരുത്', ബീന ആന്റണിയുടെ വാക്കുകൾ.
ഇതൊനൊപ്പം ആറ്റുകാൽ പൊങ്കാലയിട്ടതിന് പിന്നാലെ തന്റെ മതത്തെ ചൂണ്ടിക്കാണിച്ച് വിമർശിച്ചവർക്കും നടി മറുപടി നൽകി. 'കഴിഞ്ഞ ദിവസം പൊങ്കാലയിടാന്‍ ഭാഗ്യം കിട്ടി. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ആനിയാണ് വിളിച്ചത്. ആനിയുടെ വീട്ടില്‍ പോയി. നല്ല ഭംഗിയായി പൊങ്കാലയിട്ട് വരാന്‍ പറ്റി. കല്യാണം കഴിച്ചത് ഹിന്ദുവിനെയാണ്. ഞാന്‍ മതം മാറിയിട്ടില്ല. ക്രിസ്ത്യനായിട്ടാണ് ജീവിക്കുന്നത്. എന്ന് കരുതി പൊങ്കാലയിടാന്‍ പാടില്ലെന്നോ മുസ്ലിം പള്ളിയില്‍ പോയി ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലെന്നോ ഇല്ല. എല്ലാം വിശ്വസിക്കുന്നയാളാണ് ഞാന്‍.
കല്യാണത്തിന് മുന്‍പേ അങ്ങനെ വിശ്വസിക്കുന്നയാളാണ്. ക്രിസ്ത്യാനിയല്ലേ നിനക്ക് നാണമില്ലേ എന്നൊക്കെയാണ് പൊങ്കാലയിട്ടതിന് ശേഷം വന്ന വിമര്‍ശനം. എന്തുകൊണ്ട് ബീന ആന്റണിക്ക് പറ്റില്ല. ക്രിസ്ത്യാനിറ്റിയെ മോശപ്പെടുത്തുന്നതൊന്നുമല്ല. ഇങ്ങനെയൊക്കെ കാണുമ്പോള്‍ ഭയങ്കര വിഷമമാണ് തോന്നുന്നത്. നമുക്ക് ആരേയും ബോധവത്ക്കരിക്കാനൊന്നും പറ്റില്ലല്ലോ. എങ്കിലും ഒരുപാട് വിഷമം തോന്നി. ആനിയും ഞാനും ക്രിസ്ത്യന്‍സാണ്. ആനി പിന്നെ മാറിയിട്ടുണ്ട്. ഞാന്‍ മാറിയിട്ടില്ല. അതിലൊരു ക്ലാരിറ്റി വരുത്താനുണ്ടായിരുന്നു', നടി കൂട്ടിച്ചേർത്തു.
Content Highlights: Beena Antony responds to rumours of joining BJP, says she hasn't such agendas