

തെന്നിന്ത്യ ആഘോഷിച്ച താര വിവാഹമായിരുന്നു രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും. വിവാഹ വേദിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ന്യൂസ് ചാനലുകളിലും സോഷ്യല്‍ മീഡിയയിലും ഇരുവരുടെയും വിവാഹ വിശേഷങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ ഇരുവരും വിവാഹത്തിനു ശേഷം ആദ്യമായി മീഡിയയിക്ക് മുന്നിലെത്തിയിരിക്കുന്ന ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉദയ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വീഡിയോസും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്. ചുവന്ന സല്‍വാര്‍ ധരിച്ചാണ് രശ്മിക എത്തിയത്. വെള്ള നിറത്തിലുള്ള സില്‍ക്ക് ജുബ്ബയും പാന്റ്സുമായിരുന്നു വിജയ്യുടെ വേഷം.
ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമാണ് രശ്മികയും വിജയിയും വിവാഹിതരായത്. 2018ല്‍ പുറത്തിറങ്ങിയ ഗീതം ഗോവിന്ദം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി അഭിനയിക്കുന്നത്. ചിത്രം വന്‍ വിജയമായതോടെ ഇരുവരും പ്രേക്ഷകരുടെയും ഇഷ്ട ജോഡികളായി. ഇരുവരും തങ്ങളുടെ പ്രണയം രഹസ്യമാക്കി വച്ചെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകള്‍ പരക്കുന്നുണ്ടായിരുന്നു.
ഉദയ്പൂരില്‍ വച്ച് തെലുങ്ക് ബ്രാഹ്മണ സമ്പ്രദായ പ്രകാരമായിരുന്നു വിവാഹം. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള മെമെന്റോസ് ബൈ ഐടിസി, ഇകായ ഉദയ്പൂര്‍ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇനി എന്റെ ഭാര്യ എന്ന കുറിപ്പോടെയാണ് വിജയ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി ആളുകളാണ് ഇരുവരുടെയും ചിത്രങ്ങള്‍ക്കു താഴെ ആശംസകളുമായി എത്തിയത്.
Content Highlights: Viral photos of VIROSH couples at udaipur airport