ഒരു നടിയുടെ ഷെൽഫ് ലൈഫ് 7 വർഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോൾ സിനിമയിൽ 20 വർഷം പൂർത്തി; പാർവതി തിരുവോത്ത്

ഒരു നടിയുടെ ഷെൽഫ് ലൈഫ് 7 വർഷമാണെന്ന് അഭിനയത്തിലേക്ക് കടക്കുമ്പോൾ ഒരുപാട് പേർ പറഞ്ഞിരുന്നുവെന്നും ഈ കാലയളയിൽ കഴിയുന്നത്ര വാണിജ്യ സിനിമകൾ ചെയ്ത് പണം സമ്പാദിക്കാൻ ആളുകൾ ഉപദേശിച്ചിരുന്നുവെന്നും പറയുകയാണ് നടി.

ഒരു നടിയുടെ ഷെൽഫ് ലൈഫ് 7 വർഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോൾ സിനിമയിൽ 20 വർഷം പൂർത്തി; പാർവതി തിരുവോത്ത്
dot image

മലയാള സിനിമയ്ക്ക് നിരവധി കഥാപാത്രങ്ങൾ നൽകിയ നടിയാണ് പാർവതി തിരുവോത്ത്. മലയാളത്തിന് പുറമേ തമിഴിലും നടി അഭിനയിച്ചിട്ടുണ്ട്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത 'തങ്കലാൻ' എന്ന ചിത്രത്തിലെ പ്രകടനത്തിന് നടിയ്ക്ക് ഫിലിംഫെയർ പുരസ്‌കാരം ലഭിച്ചിരുന്നു. മാതാപിതാക്കളെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് പാർവതി പുരസ്കാരം ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ പാർവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. താൻ സിനിമയിൽ 20 വർഷം പൂർത്തി ആയെന്ന് പാർവതി അറിയിച്ചു.

ഒരു നടിയുടെ ഷെൽഫ് ലൈഫ് 7 വർഷമാണെന്ന് അഭിനയത്തിലേക്ക് കടക്കുമ്പോൾ ഒരുപാട് പേർ പറഞ്ഞിരുന്നുവെന്നും ഈ കാലയളയിൽ കഴിയുന്നത്ര വാണിജ്യ സിനിമകൾ ചെയ്ത് പണം സമ്പാദിക്കാൻ ആളുകൾ ഉപദേശിച്ചിരുന്നുവെന്നും പറയുകയാണ് നടി. എന്നാൽ താൻ ഇപ്പോൾ സമ്പന്നയാണെന്നും നടി പറഞ്ഞു.

'2025 ഡിസംബറിൽ ഇന്ത്യൻ സിനിമാ രംഗത്ത് ഒരു അഭിനേത്രി എന്ന നിലയിൽ എന്റെ 20 വർഷം പൂർത്തിയായി. ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ, ഒരു നടിയുടെ 'ഷെൽഫ്-ലൈഫ്' പരമാവധി 6-7 വർഷമാണെന്ന് എന്നോട് പറഞ്ഞിരുന്നു. "എല്ലാം പരമാവധി പ്രയോജനപ്പെടുത്തുക, കഴിയുന്നത്ര വാണിജ്യ സിനിമകൾ ചെയ്യുക, അങ്ങനെ നിങ്ങൾക്ക് ധാരാളം പണം സമ്പാദിക്കാം - നിങ്ങളുടെ മൂല്യങ്ങളോ ആക്ടിവിസമോ നിങ്ങളെ സമ്പന്നരാക്കില്ല' എന്ന് എന്നോട് പറഞ്ഞിരുന്നു.

അതെല്ലാം ഇപ്പോൾ വെറും തമാശമാത്രമായി. എന്റെ കുടുംബം എപ്പോഴും എന്റെ കൂടെയുണ്ട്. ഏറ്റവും നല്ല കൂട്ടുകാർ എന്നെ പിന്തുണയ്ക്കുന്നു. തിരസ്‌കാരങ്ങളെക്കാൾ മനുഷ്യത്വത്തെ തിരഞ്ഞെടുക്കാൻ എന്നെത്തന്നെ നിരന്തരം വിലയിരുത്താനുള്ള കഴിവ് ഞാൻ വളർത്തിയെടുത്തിട്ടുണ്ട്. ഞാൻ ഒരു പ്രൗഡ് വിസിൽബ്ലോവർ ആയിരിക്കാം, എന്നിരുന്നാലും ശക്തമായ വേഷങ്ങൾക്കായി എന്നെ തിരഞ്ഞെടുക്കുന്ന സമാന ചിന്താഗതിക്കാരായ, മിടുക്കരായ കഥപറയുന്നവരെ ഞാൻ കണ്ടെത്തുന്നു. അതുകൊണ്ട് ഈ അർത്ഥത്തിലെല്ലാം എന്റെ ജീവിതം സമ്പന്നമാണ്. എന്തൊരു ജീവിതം! എന്റെ 6-ാമത്തെ വിജയത്തിന് നന്ദി ഫിലിം ഫെയർ,' പാർവതി കുറിച്ചു.

Content Highlights: Acclaimed actress Parvathy Thiruvoth completes 20 years in the film industry. The actress reflected on her artistic journey and evolution over two decades. Known for strong, performance-driven roles across Malayalam and other Indian languages.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us