എന്റെ സിനിമകളൊന്നും മക്കൾ കണ്ടിട്ടില്ല, ഒരു സിനിമയെങ്കിലും കാണൂ എന്നാണ് അവരോട് പറയാൻ ഉള്ളത്; ശാലിനി

'അമ്മയ്ക്കൊപ്പം എനിക്കാ സിനിമ കാണണം എന്ന് പറഞ്ഞു. അവൾ ആവേശത്തിലായിരുന്നു. എന്നാൽ സിനിമ കണ്ടില്ല'

തെന്നിന്ത്യൻ സിനിമാലോകത്ത് ആരാധകരേറെയുള്ള താര ദമ്പതികളാണ് അജിത് കുമാറും ശാലിനിയും. സിനിമയിൽ മിന്നി നിന്നിരുന്ന സമയത്തായിരുന്നു നടിയുടെ കല്യാണം കഴിഞ്ഞതും സിനിമയിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചതും. ഇപ്പോഴിതാ തന്റെ സിനിമകൾ ഒന്ന് പോലും കുട്ടികൾ കണ്ടിട്ടില്ലെന്ന് പറയുകയാണ് നടി. കാണാം എന്ന് അവർ പറയുമെങ്കിലും ഇതുവരെ ഒരു സിനിമ പോലും കണ്ടിട്ടില്ലെന്ന് ശാലിനി പറഞ്ഞു. ജെഎഫ്ഡബ്ല്യു അവാർഡ് വേദിയിലായിരുന്നു നടിയുടെ പ്രതികരണം.

'എന്റെ ഒരു സിനിമയെങ്കിലും കാണൂ എന്നാണ് മക്കളോട് എനിക്ക് പറയാനുള്ളത്. ഇതുവരെയും എന്റെ ഒരു സിനിമയും കണ്ടിട്ടില്ല. പ്ലാൻ ചെയ്യുമെങ്കിലും ഓക്കെ അമ്മ, പിന്നെ കാണാമെന്ന് പറയും. ഒരിക്കൽ മകൾ എന്നോട് അമ്മ, എന്റെ സുഹൃത്ത് ഒരു നല്ല സിനിമ കണ്ടു, കഥ കേട്ടപ്പോൾ എനിക്കിഷ്ടമായി, അലെെപായുതേ എന്നാണ് സിനിമയുടെ പേര്. അമ്മയ്ക്കൊപ്പം എനിക്കാ സിനിമ കാണണം എന്ന് പറഞ്ഞു. അവൾ ആവേശത്തിലായിരുന്നു. എന്നാൽ സിനിമ കണ്ടില്ല. പാട്ടുകൾ കേട്ട് പോയി.

எங்க தல எப்படி இருக்காரு ❤️❤️🤩#AjithKumar #AK64 pic.twitter.com/0XuHiUJu8W

ഇന്ന് ഈ ഇവന്റിന് വരുന്ന കാര്യം ഞാൻ മകനോട് സംസാരിച്ചു. അവനിക്കാര്യം സംസാരിക്കാൻ താൽപര്യം തോന്നി. അമ്മ അവാർഡ് ഷോയ്ക്ക് പോകുന്നു, റൊണാൾഡോ ബാലന്റീൻ പുരസ്കാരം നൽകുന്നത് പോലെ അമ്മ അവാർഡ് നൽകുന്നു എന്നെല്ലാം അവൻ സുഹൃത്തുക്കളോട് പറഞ്ഞു. ഇത്ര എക്സെെറ്റഡ് ആണെങ്കിൽ എന്തുകൊണ്ട് എന്റെ ഒരു സിനിമ കണ്ട് കൂടെന്ന് ഞാൻ ചോദിച്ചു. ഓക്കെ അമ്മ കാണാം എന്ന് അവൻ. അത്രമാത്രമേയുള്ളൂ,'ശാലിനി പറഞ്ഞു.

Content Highlights: Shalini shares that her children have never watched any of her movies. She explains that cinema is rarely discussed at home, as the family maintains a low profile. Shalini prioritised family life after her marriage to Ajith Kumar.

To advertise here,contact us