മലയാള സിനിമ മറ്റ് ഇൻഡസ്ട്രികളിൽ നിന്ന് വേറിട്ട് നിൽക്കുന്നതിന്റെ കാരണം തുറന്നുപറഞ്ഞ് ജഗദീഷ്. മലയാള സിനിമയിൽ പറഞ്ഞ സമയത്ത് ഷൂട്ട് തുടങ്ങുകയും മറ്റുള്ളവരുടെ സമയത്തെമാനിക്കുകയും ചെയ്യുമെന്നും എന്നാൽ ഹിന്ദിയിലും തമിഴിലും തെലുങ്കിലും ഒക്കെ ഇത്രയും നേരത്തെ ഷൂട്ടിംഗ് തുടങ്ങില്ലെന്നും ഹിന്ദിയിൽ രാവിലെ 7 മണിക്ക് ഷൂട്ടിംഗ് പറഞ്ഞാൽ അഭിനേതാക്കൾ എത്താൻ 12 മണിയാകുമെന്നും ജഗദീഷ് പറഞ്ഞു. 'സുഖമാണോ സുഖമാണ്' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടി വഴിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'മലയാളം ഫിലിംസിന്റെ പ്രത്യേകത നമ്മൾ രാവിലെ തന്നെ ഷൂട്ടിങ് തുടങ്ങും, പറഞ്ഞ സമയത്ത് തന്നെ ഷൂട്ടിങ് തുടങ്ങും. ഹിന്ദിയിലും തമിഴിലും തെലുങ്കിലും ഒക്കെ ഇത്രയും നേരത്തെ ഒന്നും തുടങ്ങാറില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഹിന്ദിയിൽ ഒരു ഏഴുമണിയുടെ ഷിഫ്റ്റ് ഒക്കെ ഇട്ടു കഴിഞ്ഞന്നാൽ പിന്നെ ആക്ടേഴ്സ് പോലും റിപ്പോർട്ട് ചെയ്യുന്നത് 11,12 മണി ഒക്കെ ആകും. ഷാരൂഖാന്റെ കൂടെ ഞാൻ അഭിനയിക്കുമ്പോൾ അദ്ദേഹം ഒക്കെ വളരെ നേരത്തെ വരും പക്ഷേ പല ഹീറോസും വളരെ ലേറ്റ് ആയിട്ട് ആണ് വരുന്നത്. അഞ്ചു മണി ആകുമ്പോൾ വർക്ക് തീർക്കുകയും ചെയ്യും.
മലയാളത്തിലാണെങ്കിൽ കുറച്ചുകൂടെ ഡിസിപ്ലിൻ ഉണ്ട്, സമയത്തിന്റെ വാല്യൂ മനസ്സിലാക്കും, ഡേറ്റ്സിന്റെ വാല്യൂ മനസ്സിലാക്കും നമ്മൾ ഒരു ഡേറ്റ് കൊടുത്തു കഴിഞ്ഞിരുന്നാൽ അത് ക്ലാഷ് ആക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കും. ഒരു ദിവസം സെറ്റിൽ എന്തൊക്കെ നടക്കുമെന്ന് പ്രൊഡ്യൂസർക്ക് വ്യക്തമായ ധാരണ ഉണ്ടകും. മറ്റ് ഇൻഡസ്ട്രിയെ മോശമായി പറയുകയല്ല, ഇവിടെ ഒരു ലൊക്കേഷനിൽ നിന്ന് ഷിഫ്റ്റ് ചെയ്യണം എങ്കിൽ ഞങ്ങൾ നേരെ ലൊക്കേഷനിൽ ചെല്ലും, ഒരു ദിവസം 3 ലൊക്കേഷൻ ചേഞ്ച് വന്നിട്ടുണ്ട്, എന്നാൽ ചില ഇടത്ത് ഹോട്ടലിൽ ചെന്ന് റെസ്റ്റ് എടുത്താണ് വരുന്നത്,' ജഗദീഷ് പറഞ്ഞു.
Content Highlights: Actor Jagadish shares his views on what makes Malayalam cinema unique. Emphasizes the industry’s strong focus on storytelling and realistic characters.