

മലയാളികൾക്കിടയിൽ വലിയ ഫാൻബേസുള്ള അവതാരകയും ഇൻഫ്ളുവൻസറുമാണ് പേളി മാണി. അവതാരകയായി തുടങ്ങിയ പേളിയുടെ സിനിമാ പ്രമോഷൻ അഭിമുഖങ്ങൾക്ക് കേരളം കടന്നും ആരാധകരുണ്ട്. തമാശ നിറഞ്ഞ ചോദ്യങ്ങളുമായാണ് പേളിയുടെ അഭിമുഖങ്ങൾ നടക്കുന്നത്. ഇതിനൊപ്പം തന്റെ കുടുംബത്തിനൊപ്പമുള്ള സന്തോഷ നിമിഷങ്ങളും കുക്കിംഗ് വ്ലോഗും എല്ലാം പേളി കൈകാര്യം ചെയ്യുന്നുണ്ട്. പേളിയുടെ വിഡിയോകൾക്ക് മില്യൺ വ്യൂകളുമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ബോഡിഷേമിംഗ് കമന്റുകൾക്ക് മറുപടി നൽകുകയാണ് പേളി മാണി.
'ബോഡിഷേമിംഗ് കുഴപ്പമില്ല, ശരിയാണ് എന്ന് തോന്നുന്നവരോട് ഒരു നിമിഷം മൗനം. എന്നാൽ അങ്ങനയല്ല. ഒരിക്കലും അങ്ങനെയാകുകയുമില്ല. എനിക്ക് എന്റെ ശരീരത്തെ ഇഷ്ടമാണ്.. അത് രണ്ട് ഗർഭധാരണങ്ങളെ അതിജീവിച്ചു.. ഒരു ഗർഭം അലസി.. എന്നാലും എന്റെ ശരീരം ഇപ്പോഴും എക്കാലത്തേക്കാളും ശക്തമാണ്. സ്ത്രീകളേ, ഞാൻ നിങ്ങളോട് പറയുന്നു ഇതൊക്കെ നിങ്ങളെ കൂടുതൽ സ്ട്രോങ്ങ് ആക്കുകയെ ഉള്ളൂ.നിങ്ങൾക്ക് അവരെ ചെറുതായി ഒന്ന് അലോസരപെടുത്താം എന്നാൽ ഒരിക്കലും തകർക്കാൻ സാധിക്കില്ല; എന്നായിരുന്നു പേളിയുടെ മറുപടി. തന്റെ ചില ഫോട്ടോകൾ പങ്കുവെച്ചാണ് നടിയുടെ മറുപടി.

പേളിക്ക് കയ്യടിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയത്. പേളിയുടെ 4.0 ആണ് ഇതെന്ന് പങ്കാളിയായ ശ്രീനി കുറിച്ചു. പഴയതിലും സുന്ദരിയാണ് പേളി ഇപ്പോഴെന്നും ഏല്ലാവർക്കും മാതൃകയാകുവുന്ന സ്ത്രീയാണെന്നുമാണ് ആരാധകർ പങ്കുവെക്കുന്നത്.' രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചത് കാരണം ബോഡിയിൽ ചില മാറ്റങ്ങൾ സംഭവിച്ചേക്കാം,പക്ഷേ പ്രഗ്നൻസി സമയത്ത് മറ്റുള്ളവരെ പോലെ റസ്റ്റ് എടുത്ത് വീട്ടിൽ ഇരിക്കുകയല്ല ചെയ്തത്. സ്വന്തമായി എഴുതി പാടിയ ഒരു പാട്ട് തന്നെ ഇറക്കി.(Chellakuttiye… ).പോരാത്തതിന് സ്വന്തം ജീവിതം എത്രത്തോളം വിജയം ആക്കാമോ അതിന് വേണ്ടി heard work ചെയ്തുകൊണ്ടേയിരിക്കുന്നു.
ഞാൻ ഉൾപ്പെടെയുള്ളവർക്ക് inspired ആകുന്നുവെന്ന് മാത്രം അല്ല, വീക്ക് ആയിട്ടിരിക്കുന്ന ഒരു പേഴ്സണെ സെക്കന്റുകൾക്കുള്ളിൽ മോട്ടിവേറ്റ് ചെയ്യുവാനും സന്തോഷിപ്പിക്കുവാനുമുള്ള കഴിവും ഉണ്ട്. ഇവിടെ ഞങ്ങൾ കാണുന്നത് സ്ട്രോങ്ങസ്റ്റ് ആയിട്ടുള്ള, എല്ലാവരെയും ഒരുപോലെ കണ്ട് സ്നേഹിക്കുന്ന പേർളി മാണിയെ ആണ്. ആ പേർളിയെ ആണോ ഈ ബോഡിഷേമിംഗ് ചെയ്യുന്നവർക്ക് തളർത്താൻ നോക്കുന്നെ,എങ്കിൽ അവർക്ക് തെറ്റി,' എന്നാണ് ഒരു ആരാധിക കമ്മറ്റി ചെയ്തിരിക്കുന്നത്.
Content Highlights: Pearle Maaney has responded strongly to body shaming comments by sharing her personal journey. The actress said she is a mother of two and also spoke about the emotional pain of losing a child before birth. Her honest response has drawn support and appreciation from many.