യൂട്യൂബ് വീഡിയോയിലൂടെ തന്നെക്കുറിച്ച് ഗോസിപ്പ് പറഞ്ഞു പരത്തുന്ന വ്ളാേഗേഴ്സിനെതിരെ നയൻതാര രംഗത്തെത്തിയിരുന്നു. അന്നവരെ ‘മൂന്ന് കുരങ്ങന്മാർ’ എന്നാണ് നയൻതാര വിളിച്ചിരുന്നത്. ഇത് പിന്നീട് വൻവിവാദമായി മാറിയിരുന്നു. ഇപ്പോഴിതാ ഇതേ വ്ലോഗേഴ്സിനെ വീണ്ടും നടി കണ്ടപ്പോഴുള്ള പെരുമാറ്റമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താരജാഡ ഒട്ടും ഇല്ലാതെ ഒരു പരിഭവവും കൂടാതെ ഇവർക്കരികിലേക്ക് നടി എത്തുകയും സംസാരിക്കുകയും ചെയ്യുന്ന വീഡിയോ വൈറലാണ്. ദുബായ് എയർപോർട്ടിൽ വെച്ചാണ് ഇവരെ നയൻതാര കണ്ടുമുട്ടിയത്.
നയൻതാരയും വിഘ്നേഷും മക്കളായ ഉലഗിനെയും ഉയിരിനെയും വ്ളാേഗമാർക്ക് പരിചയപ്പെടുത്തുന്നത് വിഡിയോയിൽ കാണാം. ഉയിർ, മൂന്ന് പേർക്കും ഷെയ്ക്ക് ഹാൻഡ് നൽകുകയും ഉലഗ്, തമിഴിൽ വണക്കം പറയുന്നതും വിഡിയോയിൽ ഉണ്ട്. ‘ഇവർ നന്നായി തമിഴ് പറയുന്നുണ്ടല്ലോ, നന്നായി തമിഴ് പഠിച്ചിട്ടുണ്ടല്ലോ’ എന്ന് യുട്യൂബർമാർ പറയുമ്പോൾ വീട്ടിൽ തമിഴാണ് സംസാരിക്കുന്നതെന്ന് നയൻതാര മറുപടി പറയുന്നുണ്ട്. ഇവർ ഐഡന്റിക്കൽ ട്വിൻസാണോ എന്ന് ചോദിക്കുമ്പോൾ അല്ലെന്ന് മറുപടിയും നയൻതാര നൽകുന്നുണ്ട്.
#Nayanthara கொஞ்சம் ஒடம்பு போட்ட மாதிரி இருக்காங்க. https://t.co/cFTV0gM7Qp
#Nayanthara About #ValaiPechu !pic.twitter.com/LJqzau4bEq
തമിഴകത്തെ ഗോസിപ്പുകളെക്കുറിച്ചു പറയുന്നൊരു യൂട്യൂബ് ചാനലിന് ഉടമകളാണ് അനന്തൻ, ബിസ്മി, ശക്തിവേൽ. ഇവരെയാണ് തന്നെ നിരന്തരം ബോഡി ഷെയിം ചെയ്യുന്ന മൂന്ന് കുരങ്ങന്മാർ എന്ന് നയൻതാര ഒരു അഭിമുഖത്തിനിടെ വിമർശിച്ചിരുന്നത്. മറ്റുള്ളവരെക്കുറിച്ച് കുറ്റം പറഞ്ഞ് പണമുണ്ടാക്കുന്നതാണ് അവരുടെ ജോലിയെന്നും തന്നെക്കുറിച്ചും തന്റെ കാര്യങ്ങളെക്കുറിച്ചും തന്റെ അച്ഛനെക്കാൾ ആധികാരികതയോടെയാണ് അവർ സംസാരിക്കാറുള്ളതെന്നും നയൻതാര പറയുന്നു. ആരെക്കുറിച്ചുമുള്ള മോശം കാര്യങ്ങൾ കേൾക്കില്ല, കാണില്ല, പറയില്ല എന്നതിനെ കാണിക്കാൻ നമ്മൾ ഉപയോഗിക്കുന്ന മൂന്നു കുരങ്ങന്മാരില്ലേ? അതിന്റെ നേർവിപരീതമാണ് അവരെന്നും ജീവിതത്തിൽ നിങ്ങൾ എന്തായിരിക്കരുത് എന്നതിന്റെ മാതൃകയാണ് അവരെന്നും ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ നയൻതാര പറഞ്ഞിരുന്നു.
“எங்க பசங்க நல்லா தமிழ் பேசுவாங்க”-பிஸ்மியிடம்அன்பாக பேசிய நயன் & விக்கி!#Nayanthara #Wikki #VigneshShivan #Cloud7Media #Viral #Tamizh pic.twitter.com/SiBTeYQyN7
തന്നെക്കുറിച്ച് ഇത്രയും മോശമായി സംസാരിച്ചവർക്ക് മുന്നിൽ സൗമ്യമായി ഇടപഴകുന്ന നടിയ്ക്ക് നിറയെ കയ്യടികളാണ് ലഭിക്കുന്നത്. എന്നാൽ നിരന്തരം നയൻതാരയെ വിമർശിച്ചിട്ടും വ്ലോഗേഴ്സിന് അവരുടെ മുന്നിൽ ലജ്ജ കൂടാതെ നിൽക്കാൻ എങ്ങനെ കഴിയുന്നുവെന്നും നയൻതാരയുടെ ആരാധകർ ചോദിക്കുന്നുണ്ട്.
Content Highlights: Nayanthara has received widespread appreciation for calmly standing by her stance despite criticism. Observers have noted the contrast with an earlier incident when she reacted strongly to trolls. Her composed approach now is being seen as a sign of maturity, earning applause from fans and the public alike.