ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കാർത്തി നായകനായി എത്തിയ ആക്ഷൻ ചിത്രമാണ് കൈതി. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യത്തെ സിനിമയായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞ് നിൽക്കുകയാണ്. എന്നാൽ സിനിമ ഇനി നടക്കാനുള്ള സാധ്യത ഇല്ലെന്നാണ് ആരാധകർ പറയുന്നത്.
അല്ലു അർജുൻ സിനിമയുടെ തിരക്കുകളിലാണ് ലോകേഷ് കനകരാജ് ഇപ്പോൾ. മൈത്രി മൂവി മേക്കേഴ്സും ബിവി വർക്സും സംയുക്തമായാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. താൽക്കാലികമായി AA23 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 2026 ഓഗസ്റ്റിൽ ആരംഭിക്കും. ഇതിനിടയിൽ കാർത്തിയുടെ വാക്കുകൾ ചർച്ചയാകുകയാണ്. വാ വാധ്യാര് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് കൈതി 2 വിന്റെ അപ്ഡേറ്റ് നടനോട് ആരാധകർ ചോദിച്ചത്.
സിനിമയെക്കുറിച്ചുള്ള കാര്യങ്ങൾ നിങ്ങൾ ലോകേഷിനോടാണ് ചോദിക്കേണ്ടത് എന്നാണ് കാർത്തി മറുപടി നൽകിയത്. ഇത് ആരാധകരിൽ വീണ്ടും നിരാശ ഉണ്ടാക്കിയിരിക്കുകയാണ്. ലോകേഷിന് ഇതെന്ത് പറ്റി? ഇനി കൈതി 2 സംഭവിക്കുമോ? എന്നുള്ള സംശയങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഉന്നയിക്കുന്നത്. ലോകേഷ് മറ്റു പ്രോജക്റ്റുകൾ അവസാനിപ്പിച്ച് ഉടൻ കൈതി 2 വിലക്ക് തിരിച്ചുവരണമെന്നും നിരവധി പേർ എക്സിൽ കുറിച്ചിരുന്നു.
#KAITHI2 - SHELVED?!Reporter: #LokeshKanagaraj has moved to Direct #AlluArjun. What about #Kaithi2?#Karthi : LOKESH WILL ADDRESS IT. pic.twitter.com/YCGmfB8xnk
നേരത്തെ രജനി ചിത്രമായ കൂലിക്ക് ശേഷം കൈതി 2 ആരംഭിക്കുമെന്ന് ലോകേഷ് അറിയിച്ചെങ്കിലും പിന്നെ അതിൽ അപ്ഡേറ്റ് ഒന്നും ഉണ്ടായില്ല. ചിത്രം ഉപേക്ഷിച്ചെന്നും ചില സിനിമാ പേജുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, പ്രതിഫലത്തിനെക്കുറിച്ചുള്ള ചർച്ചകളെ തുടർന്നാണ് കൈതി 2 വൈകാൻ കാരണമെന്നാണ് മറ്റൊരു വാദം. ലിയോയ്ക്ക് ശേഷം കൈതി 2 ഒരുക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ, എന്നാൽ ലോകേഷ് രജനികാന്ത് ചിത്രം കൂലിയിൽ പ്രവർത്തിക്കാൻ പോയി, തുടർന്ന് ആമിർ ഖാനുമായി ഒരു സൂപ്പർഹീറോ ചിത്രം സ്ഥിരീകരിച്ചു.
ഇതിനിടയിൽ അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ഡിസി എന്ന ആക്ഷൻ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കാനും ലോകേഷ് ഒരുങ്ങുകയാണ്. ഇപ്പോഴിതാ അല്ലു അർജുൻ സിനിമയുടെ പ്രഖ്യാപനവും വന്നു. ഈ സിനിമയ്ക്ക് ശേഷമാകും കൈതി 2 വും അല്ലു അർജുൻ ചിത്രവും ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ലോകേഷിന്റെ അവസാനമായി പുറത്തിറങ്ങിയ കൂലി കളക്ഷനിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ചിത്രം ആരാധകരെ തൃപ്തിപ്പെടുത്തിയില്ല. കൂലിയുടെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നതിന് തുടർന്ന് ലോകേഷ് മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയിരുന്നില്ല.
Content Highlights: Karthi’s recent response about the sequel to kaithi 2 has left fans in uncertainty and concern. While many were hopeful about the film’s future, his remarks have caused worry, with fans wondering if the movie will go ahead as planned. The lack of clear updates on the project has sparked a wave of anxiety among the movie's followers.