മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈല് ആക്ഷന് കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസിന്റെ ട്രെയ്ലര് പുറത്ത്. മലയാള സിനിമാ പ്രേക്ഷകര് ഇതുവരെ വെള്ളിത്തിരയില് കാണാത്ത ആക്ഷന് വിസ്മയമാണ് ചിത്രത്തിലൂടെ എത്തിക്കുന്നത് എന്ന സൂചനയാണ് ട്രെയ്ലര് നല്കുന്നത്. മിനി സ്ക്രീനില് മാത്രം കണ്ടു പരിചരിച്ച WWE റെസ്ലിങിന്റെ ആവേശവും ഡ്രാമയും ത്രില്ലുമെല്ലാം വമ്പന് കാന്വാസില് വെള്ളിത്തിരയില് തിളങ്ങുന്ന കാഴ്ചയാണ് ചിത്രം സമ്മാനിക്കാനൊരുങ്ങുന്നതെന്ന് ട്രെയിലര് കാണിച്ചു തരുന്നുണ്ട്.
2026 ജനുവരി 22 ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും. അര്ജുന് അശോകന്, റോഷന് മാത്യു, വിശാഖ് നായര്, ഇഷാന് ഷൗക്കത്ത് (മാര്ക്കോ ഫെയിം), പൂജ മോഹന്ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ ഗംഭീര ആക്ഷനും ഒപ്പം കോമഡിയും ഇമോഷനും കൃത്യമായ അളവില് കോര്ത്തിണക്കിയാണ് ചിത്രം കഥ പറയുന്നതെന്നും, ചിത്രത്തില് പ്രേക്ഷകരെ കാത്ത് ഒട്ടേറെ സസ്പെന്സുകള് ഒളിച്ചിരുപ്പുണ്ടെന്നും ട്രെയിലര് സൂചിപ്പിക്കുന്നു.
നവാഗതനായ അദ്വൈത് നായര് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീല് വേള്ഡ് എന്റര്ടൈന്മെന്റ് ആണ് ചിത്രം നിര്മ്മിക്കുന്നത്. ട്രാന്സ് വേള്ഡ് ഗ്രൂപ്പും ലെന്സ്മാന് ഗ്രൂപ്പും ചേര്ന്നാണ് റീല് വേള്ഡ് എന്റര്ടൈന്മെന്റ് എന്ന നിര്മ്മാണ കമ്പനിക്ക് രൂപം നല്കിയത്. റിതേഷ് എസ് രാമകൃഷ്ണന്, ഷിഹാന് ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിര്മ്മാതാക്കള്. ചിത്രം കേരളത്തിലെ തീയേറ്ററുകളില് വിതരണം ചെയ്യുന്നത് ദുല്ഖര് സല്മാന് നേതൃത്വം നല്കുന്ന വേഫെറര് ഫിലിംസ്.
ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്-ഇഹ്സാന്-ലോയ് ടീം ആദ്യമായി മലയാളത്തില് സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ഇവര് ഈണം പകര്ന്ന ചിത്രത്തിന്റെ ടൈറ്റില് ട്രാക്ക്, നാട്ടിലെ റൗഡീസ് ഗാനം എന്നിവ ഇതിനോടകം സമൂഹ മാധ്യമങ്ങളില് സൂപ്പര് ഹിറ്റായിട്ടുണ്ട്. ഫോര്ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര് ഗ്രൗണ്ട് WWE സ്റ്റൈല് റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷന് കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ. ലോകമെമ്പാടും ആരാധകരുള്ള WWE റെസ്ലിംഗില് നിന്നും, അതിലെ ജനപ്രിയ കഥാപാത്രങ്ങളില് നിന്നും പ്രചോദനം ഉള്ക്കൊണ്ട് ഒരുക്കിയ ഈ ചിത്രത്തെ വലിയ ആവേശത്തോടെയാണ് പ്രേക്ഷകര് കാത്തിരിക്കുന്നത്. അവരുടെ പ്രതീക്ഷകളെ പൂര്ണ്ണമായും സാധൂകരിക്കുന്ന ഒന്നാവും ചിത്രമെന്ന ഉറപ്പും ഈ ട്രെയ്ലര് നല്ക്കുന്നുണ്ട്.
WWE എന്ന ഗ്ലോബല് റെസ്ലിങ് ഗെയിം സ്പോര്ട്ടിലൂടെ മിനി സ്ക്രീനില് മാത്രം പ്രേക്ഷകര് കണ്ടു പരിചയിച്ച വ്യത്യസ്തമായ ആക്ഷന് രംഗങ്ങളും, വമ്പന് ഡ്രാമയും, സ്റ്റൈലും, ത്രസിപ്പിക്കുന്ന ഊര്ജവുമെല്ലാം ഈ ചിത്രത്തിലൂടെ അവരുടെ മുന്നിലേക്ക് എത്തുമെന്നാണ് ട്രെയ്ലര് കാണിച്ചു തരുന്നത്. WWE യെ അനുസ്മരിപ്പിക്കുന്ന വമ്പന് റെസ്ലിങ് ആക്ഷന് രംഗങ്ങള് ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ഇപ്പോള് റിലീസ് ചെയ്ത ട്രെയ്ലറും ആദ്യം പുറത്തു വന്ന ടീസറും നല്കുന്ന സൂചന.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നേരത്തെ തന്നെ പുറത്തു വന്നിരുന്നു. അര്ജുന് അശോകന്, റോഷന് മാത്യു, വിശാഖ് നായര്, ഇഷാന് ഷൗക്കത് എന്നിവര് യഥാക്രമം, ലോക്കോ ലോബോ, വെട്രി, ചെറിയാന്, ലിറ്റില് എന്നീ കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തില് മെഗാസ്റ്റാര് മമ്മൂട്ടി അതിഥി വേഷത്തിലും എത്തുന്നുണ്ട്. അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും ലുക്കും അണിയറ പ്രവര്ത്തകര് സസ്പെന്സ് ആയാണ് സൂക്ഷിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ വ്യത്യസ്തമായ രൂപവും ഭാവവും സമൂഹ മാധ്യമങ്ങളില് വൈറലായിക്കഴിഞ്ഞു.
സിദ്ദിഖ്, ലക്ഷ്മി മേനോന്, മനോജ് കെ ജയന്, ഖാലിദ് അല് അമേരി, റാഫി, തെസ്നി ഖാന്, മുത്തുമണി, കാര്മെന് എസ് മാത്യു, ദര്തഗ്നന് സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണന് നമ്പ്യാര്, മിനോണ്, സരിന് ശിഹാബ്, വേദിക ശ്രീകുമാര്, ഓര്ഹാന്, ആല്വിന് മുകുന്ദ്, അര്ച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്. 115 ലധികം രാജ്യങ്ങളില് ആണ് ചിത്രം റിലീസ് പ്ലാന് ചെയ്യുന്നത്. ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്ചേഴ്സുമായി സഹകരിച്ചാണ് ചിത്രത്തിന്റെ ടീം ഈ വമ്പന് റിലീസ് ഒരുക്കുന്നത്. പാന് ഇന്ത്യന് റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ നോര്ത്ത് ഇന്ത്യന് വിതരണാവകാശം സ്വന്തമാക്കിയത് ബോളിവുഡിലെ വമ്പന് ടീമായ ധര്മ്മ പ്രൊഡക്ഷന്സ് ആണ്. അവര് ആദ്യമായി വിതരണം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് 'ചത്താ പച്ച'. തെലുങ്ക് സംസ്ഥാനങ്ങളില് മൈത്രി മൂവി മേക്കേഴ്സ് വിതരണം ചെയ്യുന്ന ചിത്രം, തമിഴ്നാട്- കര്ണാടക സംസ്ഥാനങ്ങളില് എത്തിക്കുന്നത് പിവിആര് ഇനോക്സ് പിക്ചേഴ്സ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില് ചിത്രം ആഗോള റിലീസായെത്തും. ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് ടി സീരിസ് ആണ്.
ഛായാഗ്രഹണം- ആനന്ദ് സി ചന്ദ്രന്, അഡീഷണല് ഛായാഗ്രഹണം- ജോമോന് ടി ജോണ്, സുദീപ് ഇളമന്, എഡിറ്റിംഗ്- പ്രവീണ് പ്രഭാകര്, ആക്ഷന്- കലൈ കിങ്സണ്, വസ്ത്രാലങ്കാരം- മെല്വി, മേക്കപ്പ്- റോണക്സ് സേവ്യര്, പശ്ചാത്തല സംഗീതം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ജോര്ജ് എസ്, ലൈന് പ്രൊഡ്യൂസര്- സുനില് സിംഗ്, ആര്ട്ട്- സുനില് ദാസ്, സൌണ്ട് ഡിസൈന്-ശങ്കരന് എ എസ്, കെ സി സിദ്ധാര്ത്ഥന്, സൌണ്ട് മിക്സ്-അരവിന്ദ് മേനോന്, പ്രൊഡക്ഷന് കണ്ട്രോളര്-പ്രശാന്ത് നാരായണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്മാര്-അരീഷ് അസ്ലം, ജിബിന് ജോണ്, സ്റ്റില് ഫോട്ടോഗ്രാഫി-അര്ജുന് കല്ലിങ്കല്, കളറിസ്റ്റ്-ശ്രീക് വാരിയര്, പബ്ലിസിറ്റി ഡിസൈന്-യെല്ലോ ടൂത്ത്സ്, വിഷ്വല് ഇഫക്റ്റുകള്-വിശ്വ എഫ്എക്സ്, ഡിഐ-കളര് പ്ലാനറ്റ് സ്റ്റുഡിയോസ്, ആനിമേഷനുകള്-യുനോയിയന്സ്, ബഹുഭാഷാ ഡബ്ബിംഗ് ഡയറക്ടര്-ആര്പി ബാല (ആര്പി സ്റ്റുഡിയോസ്), മര്ച്ചന്ഡൈസ് പാര്ട്ണര്-ഫുള് ഫിലിമി, പിആര്ഒ - വൈശാഖ് വടക്കേവീട്, ജിനു അനില്കുമാര്
Content Highlights: Chatha Pacha movie trailer out