'ബാറ്റൺ എന്റെ കയ്യിലാ സാറേ': നേർക്കുനേർ ബിജു മേനോനും ജോജു ജോർജും, 'വലതുവശത്തെ കള്ളൻ' ട്രെയിലർ ഔട്ട്

ക്രൈം ഡ്രാമ ജോണറിലുള്ള ചിത്രം ജനുവരി 30-ന് തിയറ്ററുകളിൽ എത്തും

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതുവശത്തെ കള്ളൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ബിജു മേനോനും ജോജു ജോർജ്ജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഇരുവരുടെയും സമാനതകളില്ലാത്ത അഭിനയ മുഹൂർത്തങ്ങൾ സിനിമാപ്രേമികൾക്ക് സമ്മാനിക്കുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ക്രൈം ഡ്രാമ ജോണറിലുള്ള ചിത്രം ജനുവരി 30-ന് തിയറ്ററുകളിൽ എത്തും. ആകാംക്ഷ നിറഞ്ഞ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശനാണ് ചിത്രം നിർമിക്കുന്നത്. തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലനാണ്്. ഗുഡ്‌വിൽ എൻറർടെയ്ൻമെൻറ്‌സാണ് ഡിസ്ട്രിബ്യൂഷൻ. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വലതുവശത്തെ കള്ളൻ'. 'മുറിവേറ്റൊരു ആത്മാവിൻറെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കോ- പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, ഡി ഒ പി : സതീഷ് കുറുപ്പ് , എഡിറ്റർ: വിനായക്, പ്രൊഡക്ഷൻ ഡിസൈൻ: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം , ഗാനരചന: വിനായക് ശശികുമാർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്, കോസ്റ്റ്യൂം: ലിൻഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്, മേക്കപ്പ്: ജയൻ പൂങ്കുളം, വി എഫ് എക്‌സ് : ടോണി മാഗ് മിത്ത്, എക്‌സി.പ്രൊഡ്യൂസർ: കത്തീന ജീത്തു, മിഥുൻ എബ്രഹാം, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി സിസൈൻസ്: ഇല്യുമിനാർടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ടിങ്, പിആർഒ : ആതിര ദിൽജിത്ത്.

Content highlights: Valathu Vasathe Kallan Crime Drama thriller starring Biju Menon and Joju George Trailer is out

To advertise here,contact us