മലയാള സിനിമയെ സംബന്ധിച്ച് ഓണം റിലീസുകൾക്ക് പ്രാധാന്യം കൂടുതലാണ്. ഒട്ടുമിക്ക താരങ്ങളുടെയും ബിഗ് ബജറ്റ് സിനിമകൾ ഓണത്തിനാണ് തിയേറ്ററുകളിൽ എത്താറുള്ളത്. ഇപ്പോഴിതാ ഇത്തവണ ഓണത്തിന് തിയേറ്ററുകളിൽ പൊടി പാറും മത്സരമായിരിക്കും. ഓണത്തിന് ഇനിയും മാസങ്ങൾ ഉണ്ടെങ്കിലും ഓണം റിലീസുകൾ ചർച്ചയാകുകയാണ്. പൃഥ്വിരാജിന്റെയും നിവിൻ പോളിയുടെയും ദുൽഖർ സൽമാന്റെയും തുടങ്ങിയ വമ്പൻ താരങ്ങളുടെ ചിത്രങ്ങളാണ് ക്ലാഷിന് എത്തുന്നത്. ഇവർക്കൊപ്പം കന്നി ചിത്രവുമായി വിസ്മയ മോഹൻലാലും ഉണ്ട്. പൃഥ്വിരാജിന്റെ ഖലീഫയും, നിവിൻ പോളിയുടെ ബത്ലഹേം കുടുംബ യൂണിറ്റും, ദുൽഖർ സൽമാന്റെ ഐ ആം ഗെയിം സിനിമയാണ് ഓണത്തിന് തിയേറ്ററിൽ എത്തുന്നത്.
ഇതൊന്നുമല്ല രസം, ഓണത്തിന് പടം ഏത് ഹിറ്റായാലും സന്തോഷം ഒരുപോലെയാണ്. ഈ സിനിമകൾക്കുള്ളിലെ സസ്പെൻസ് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ക്ലാഷിന് ഒരുങ്ങുന്ന മിക്ക സിനിമകളുടെയും അണിയറയിൽ ഒരേ ആളുകളാണ് ഉള്ളത്. മോഹൻലാലിന്റെ രണ്ട് ചിത്രങ്ങളാണ് ഓണത്തിന് എത്തുന്നത്. രണ്ടിലും കാമിയോ വേഷത്തിലാണ് ലാലേട്ടൻ വരുന്നത്.
ഖലീഫയും, തുടക്കവുമാണ് മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്ന ചിത്രം. ഇത് തുടക്കം വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ സിനിമയാണ്. ജൂഡ് ആന്റണിയാണ് സിനിമ സംവിധാനം ചെയുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹൻലാൽ ഖലീഫയിൽ എത്തുന്നത്.
നാല് ചിത്രങ്ങളിൽ മൂന്നെണ്ണത്തിന് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോയാണ്. ഖലീഫ, ഐ ആം ഗെയിം, സിനിമയ്ക്കാണ് ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്നത്. നാല് ചിത്രങ്ങളിൽ രണ്ടെണ്ണത്തിന് ജോമോൻ ടി. ജോൺ ആണ് ചിത്രസംയോജനം നിർവഹിക്കുന്നത്. ഖലീഫയുടെ ചിത്രസംയോജനം ജോമോൻ ടി. ജോൺ ആണ്. തുടക്കവും, നിവിൻ പോളിയുടെ ബത്ലഹേം കുടുംബ യൂണിറ്റിലും ഇദ്ദേഹം ഉണ്ടെന്നാണ് റിപ്പോട്ടുകൾ. നാല് ചിത്രങ്ങളിൽ ഖലീഫ, ഐ ആം ഗെയിം, തുടക്കം സിനിമകൾക്ക് സംഗീതം നൽകുന്നത് ജേക്സ് ബിജോയ് ആണ്. നാല് ചിത്രങ്ങളിൽ രണ്ടെണ്ണത്തിന് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് യാനിക് ബെൻ ആണ് എന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Content Highlights: No matter which film is a hit in the Onam release, the joy is the same, the people behind the films are all the same