അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികൾ കാത്തിരുന്ന സിനിമയാണിത്. ഗംഭീര പ്രതികരണങ്ങൾ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ സിനിമ 100 കോടി പിന്നിട്ടു. നിവിന്റെ ആദ്യ 100 കോടി സിനിമയാണിത്. എന്നാൽ സർവ്വം മായയ്ക്കും വർഷങ്ങൾക്ക് മുൻപ് 100 കോടി നേടേണ്ട നടൻ ആയിരുന്നു നിവിൻ പോളി.
2015 ൽ അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രേമം നിവിന്റെ കരിയർ മാറ്റിമറിച്ച സിനിമയാണ്. സിനിമയിലെ നിവിന്റെ ജോർജ് എന്ന നായകനും സായ് പല്ലവിയുടെ മലർ മിസ്സുമെല്ലാം ഇന്നും ജനഹൃദയങ്ങളിൽ ഉണ്ട്. ഗംഭീര പ്രതികരണം നേടിയ സിനിമ തമിഴ്നാട്ടിൽ ഉൾപ്പെടെ മികച്ച പ്രതികരണമാണ് കാഴ്ചവെച്ചത്. എന്നാൽ തിയേറ്ററിൽ പ്രദർശനം തുടരവേ അപ്രതീക്ഷിതമായി സിനിമയുടെ സെൻസർ കോപ്പി ചോരുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇത് സിനിമയുടെ കളക്ഷനെ സാരമായി ബാധിച്ചിരുന്നു. 72 കോടി ആയിരുന്നു പ്രേമത്തിന്റെ അന്നത്തെ ആഗോള ഫൈനൽ കളക്ഷൻ. അന്ന് സെൻസർ കോപ്പി ഇറങ്ങിയില്ലായിരുവെങ്കിൽ മലയാളത്തിലെ ആദ്യത്തെ 100 കോടി 2015 ൽ തന്നെ നിവിൻ പോളി അങ്ങ് തൂക്കിയേനെ എന്നാണ് പ്രേക്ഷകർ ഇപ്പോൾ പറയുന്നത്.
'അന്ന് മിസ് ആയ 100 കോടി ഇന്ന് കരിയറിന്റെ ഏറ്റവും മോശം സമയത്ത് ഒരു ഫീൽ ഗുഡ് പടം വെച്ച് നേടിയെങ്കിൽ അതാണ് നിവിന്റെ സ്റ്റാർഡം' എന്നാണ് മറ്റൊരു കമന്റ്. പുറത്തിറങ്ങി വെറും പത്ത് ദിവസം കൊണ്ടാണ് സർവ്വം മായ 100 കോടി നേടിയത്. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ.
ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ. ഒരു ഹൊറർ കോമഡി മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. വലിയ പ്രതീക്ഷകളാണ് നിവിൻ ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്.
Content Highlights: Nivin missed first 100 crore with premam now won with sarvam maya