മോഹൻലാലിനെ നായകനാക്കി നന്ദകിഷോർ ഒരുക്കിയ പാൻ ഇന്ത്യൻ ചിത്രമാണ് വൃഷഭ. ഈ വർഷത്തെ മോഹൻലാലിന്റെ അടുത്ത സൂപ്പർഹിറ്റായി ആരാധകർ കാത്തിരുന്ന സിനിമയായിരുന്നു ഇത്. എന്നാൽ ആദ്യ ദിനം പിന്നിടുമ്പോൾ ഞെട്ടിപ്പിക്കുന്ന കളക്ഷൻ ആണ് സിനിമ സ്വന്തമാക്കുന്നത്. ആദ്യ ദിനം തന്നെ സിനിമയെ പ്രേക്ഷകർ തഴഞ്ഞ മട്ടാണ് എന്നാണ് കളക്ഷനുകൾ സൂചിപ്പിക്കുന്നത്.
ആദ്യ ദിനം ആഗോള ബോക്സ് ഓഫീസിൽ നിന്ന് വെറും 88 ലക്ഷം മാത്രമാണ് സിനിമ നേടിയത്. ഇതിൽ 46 ലക്ഷം മലയാളം പതിപ്പിൽ നിന്നാണ്. സിനിമയുടെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് വളരെ മോശം ഓപ്പണിങ് ആണ് ലഭിച്ചിരിക്കുന്നത്. സിനിമയുടെ രണ്ടാം ദിന ബുക്കിങ്ങുകളും വളരെ മോശമായി ആയി കാണപ്പെടുന്നത്. മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ തിരക്കഥയ്ക്കും മേക്കിങ്ങിനും വിഎഫ്എക്സിനും മോഹൻലാലിന്റെ പ്രകടനത്തിനും വിമർശനങ്ങൾ ഉയരുന്നുണ്ട്. വളരെ മോശം എഴുത്താണ് സിനിമയുടേതെന്നും സംവിധായകന് മോഹൻലാലിനെ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നും കമന്റുകൾ ഉണ്ട്. പല സീനുകളും നാടകത്തെ ഓർമിപ്പിക്കുന്നെന്നും സിനിമയുടെ മലയാളം ഡബ്ബ് നിരാശപ്പെടുത്തിയെന്നുമാണ് അഭിപ്രായങ്ങൾ.
Mohanlal’s #Vrusshabha day 1 worldwide gross — ₹88 lakhs. Disaster opening! pic.twitter.com/42Fgf0Vd7U
DISASTER ALERT 🚨Pan-India ambitions of #Vrusshabha have collapsed spectacularly as the film fails to even touch ₹1 crore Worldwide on Day 1 🤯 SHOCKINGLY emerging as one of #Mohanlal’s LOWEST OPENERS ever.The rejection is so severe that shows and screens have already… pic.twitter.com/Eav4KeZYKK
ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങിയത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി എത്തിയിട്ടുണ്ട്. ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഏകദേശം 70 കോടി ബജറ്റിലാണ് സിനിമ നിർമിച്ചതെന്നാണ് റിപ്പോർട്ട്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി വൃഷഭ മാറും എന്ന സൂചനകളാണ് കളക്ഷനുകൾ നൽകുന്നത്. 2025 ൽ തുടർച്ചയായ വിജയങ്ങളുമായി മുന്നേറിയ മോഹൻലാലിന് വൃഷഭയിൽ കാലിടറി എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
Content Highlights: Mohanlal film Vrusshabha shocking box office collection