ഒരേ സമയം ഭിക്ഷക്കാരനായും രാജാവായും അഭിനയിക്കാൻ കഴിയുന്ന അഭിനേതാവാണ് മമ്മൂട്ടി എന്നും എന്നാൽ മോഹൻലാലിനെക്കൊണ്ട് അത് സാധിക്കില്ലെന്നും നടി ഉർവശി. ഏത് സ്ലാങ്ങും അനായാസം കൈകാര്യം ചെയ്യുന്ന നടനാണ് മമ്മൂട്ടിയെന്നും അത് എന്നും അദ്ദേഹത്തിലെ അഭിനേതാവിന്റെ ഒരു പ്ലസ് ആയി തുടരുമെന്നും ഉർവശി പറഞ്ഞു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് ഉർവശി മനസുതുറന്നത്.
'ഒരു തൂണ് കൊണ്ട് മാത്രം ഒന്നും നിൽക്കില്ല. അതിന് രണ്ടെണ്ണം വേണം അതുപോലെയാണ് മലയാള സിനിമയ്ക്ക് മമ്മൂട്ടിയും മോഹൻലാലും. പക്ഷെ സ്ലാങ്ങുകൾ നന്നായി ഉപയോഗിക്കുന്നതും വേഷചേർച്ചയിലും മമ്മൂക്കയാണ് ബെസ്റ്റ്. ഒരേ സമയം ഭിക്ഷക്കാരനായും രാജാവായും അഭിനയിക്കാൻ കഴിയുന്നത് ജഗതി ശ്രീകുമാറിനും മമ്മൂട്ടിക്കുമാണ്. എന്നാൽ മോഹൻലാലിന് അത് കഴിയില്ല. അദ്ദേഹത്തിന്റെ ശാരീരികമായ സാനിധ്യത്തിന് കുറച്ച് പണിയെടുക്കണം. മോഹൻലാൽ വഴിയരികിൽ നിന്ന് ഭിക്ഷയെടുന്ന റോൾ ചെയ്താൽ ആരും വിശ്വസിക്കില്ല കാരണം അദ്ദേഹത്തിന്റെ ലുക്കാണ്. അല്ലാത്തപക്ഷം ഗംഭീര അഭിനേതാവാണ് മോഹൻലാൽ. മമ്മൂട്ടി ഏത് സ്ലാങ്ങും അനായാസം ചെയ്യും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സ്ലാങ് മമ്മൂട്ടി അനായാസം കൈകാര്യം ചെയ്യും. അത് എല്ലാവർക്കും പറ്റില്ല. അത് എന്നും മമ്മൂക്കയ്ക്ക് ഒരു പ്ലസ് ആയി നിൽക്കും', ഉർവശിയുടെ വാക്കുകൾ.
#Urvashi on the most infamous ‘#Mammootty or #Mohanlal’ question.Answer 🤌🏻❤️ pic.twitter.com/IYi54JRNn3
ഉള്ളൊഴുക്ക് ആണ് ഉർവശി പ്രധാന വേഷത്തിലെത്തി ഒടുവിൽ തിയേറ്ററിൽ എത്തിയ സിനിമ. കുട്ടനാടൻ പശ്ചാത്തലത്തിൽ രണ്ടു സ്ത്രീകളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ഉള്ളൊഴുക്ക്. ഉർവശിയും പാർവതി തിരുവോത്തുമാണ് പ്രധാന വേഷത്തിൽ എത്തിയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഉർവശിക്ക് ലഭിച്ചിരുന്നു.
Content Highlights: Actor Urvasi about Mammootty and Mohanlal