ലോക സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം അത്ഭുതങ്ങൾ സൃഷ്ടിച്ചതും കളക്ഷൻ നേടിയതുമായ ചിത്രങ്ങളിലൊന്നാണ് ജെയിംസ് കാമറൂൺ ഒരുക്കിയ അവതാർ. വമ്പൻ വിജയമായ ആദ്യ ഭാഗത്തെ പിൻപറ്റി 2022 ൽ സിനിമയ്ക്കൊരു രണ്ടാം ഭാഗം ഉണ്ടായി. ഇപ്പോഴിതാ അവതാർ സീരിസിലെ മൂന്നാമത്തെ സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. 'അവതാർ : ഫയർ ആൻഡ് ആഷ്' എന്ന മൂന്നാം ഭാഗത്തിന്റെ ആദ്യ ഷോ കഴിഞ്ഞ ദിവസം ലോസ് ഏഞ്ചൽസിൽ വെച്ച് നടന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ആദ്യ പ്രതികരണങ്ങൾ പുറത്തുവരുകയാണ്.
മികച്ച പ്രതികരണമാണ് പ്രീമിയർ ഷോ കഴിയുമ്പോൾ സിനിമയ്ക്ക് ലഭിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഗംഭീര വിഷ്വൽ ട്രീറ്റ് ആണ് സിനിമയെന്നും ജെയിംസ് കാമറൂൺ അത്ഭുതപ്പെടുത്തിയെന്നുമാണ് റിവ്യൂസ്. ചിത്രത്തിലെ വില്ലൻ കഥാപാത്രം ഞെട്ടിച്ചെന്നും അഭിപ്രായങ്ങളുണ്ട്. വളരെ ഇമോഷണൽ ആയ കഥയാണ് അവതാർ 3 എന്നും സിനിമയിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ മികച്ചുനിൽക്കുന്നെന്നും ചിലർ എക്സിലൂടെ കുറിക്കുന്നുണ്ട്. സിനിമയുടെ കഥയിൽ ആവർത്തനവിരസതയുണ്ടെന്നും എന്നാൽ വിഷ്വലുകൾ കൊണ്ട് കാമറൂൺ അതെല്ലാം മറികടക്കുന്നു എന്നാണ് മറ്റു അഭിപ്രായങ്ങൾ.
#AvatarFireAndAsh: 3 films in, James Cameron still has the sauce, making the epic spectacular feel emotionally impactful. A glorious saga. Bold, brilliant & awesome in every way, this is what movie theaters were built for. Payakan is still my fave, but Varang is the MVP. pic.twitter.com/zs1BjCTYmZ
For my money, #AvatarFireAndAsh is the best of the trilogy. It plays like a second half to Way of Water, but the payoffs are massive. The visuals are obviously tremendous, and the third act is some of the best blockbuster filmmaking since Fury Road. A triumph. pic.twitter.com/QW0mDwjvyb
ചിത്രം ഡിസംബർ 19 ന് ആഗോള തലത്തിൽ പുറത്തിറങ്ങും. ആദ്യ രണ്ട് ഭാഗങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം പുതിയ ചിലരും ഈ മൂന്നാം ഭാഗത്തിലുണ്ട്. 2D, 3D ഐമാക്സ് സ്ക്രീനുകളിലായി ചിത്രം പുറത്തിറങ്ങും. ജെയിംസ് കാമറൂൺ, റിക്ക് ജാഫ, അമാൻഡ സിൽവർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. സാം വർത്തിംഗ്ടൺ, സോ സാൽഡാന, സിഗോർണി വീവർ, സ്റ്റീഫൻ ലാങ്, ജിയോവന്നി റിബിസി, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.
2022 ൽ പുറത്തിറങ്ങിയ സിനിമയുടെ രണ്ടാം ഭാഗമായ 'അവതാർ ദി വേ ഓഫ് വാട്ടർ' ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 350 മില്യൺ ഡോളറിൽ അണിയിച്ചൊരുക്കിയ സിനിമ ആഗോള തലത്തിൽ നിന്നും നേടിയത് 2 ബില്യൺ ഡോളറിനും മുകളിലാണ്. സിനിമയുടെ വിഷ്വൽ എഫക്ട്സിനും 3D ക്കും കയ്യടി ലഭിച്ചിരുന്നു. നാഷണൽ ബോർഡ് ഓഫ് റിവ്യൂവും അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും 2022 ലെ മികച്ച പത്ത് ചിത്രങ്ങളിൽ ഒന്നായി ദി വേ ഓഫ് വാട്ടറിനെ തിരഞ്ഞെടുത്തിരുന്നു.
Content Highlights: Avatar 3 first reviews out now