'തല്ലുമാല', 'വിജയ് സൂപ്പറും പൗര്ണമിയും' എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന് ഡാന് ഓസ്റ്റിന് തോമസ് മോഹന്ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്ത്. ഇപ്പോഴിതാ സിനിമയിൽ നിന്ന് ഓസ്റ്റിൻ ഔട്ടായെന്നാണ് റിപ്പോർട്ടുകൾ. നിർമാതാവായ ആഷിക് ഉസ്മാനും സംവിധായകനും തമ്മിൽ സിനിമയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായെന്നും ഇതേ തുടർന്നാണ് ഓസ്റ്റിന് പകരം മറ്റൊരു സംവിധായകനെ തേടുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇരുവരും തമ്മിൽ വ്യക്തിപരമായി പ്രശ്നങ്ങൾ ഇല്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഓസ്റ്റിന് പകരം മോഹൻലാൽ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത് ബിനു പപ്പു ആണെന്നാണ് റിപ്പോർട്ടുകൾ എത്തുന്നത്. സിനിമയുടെ ക്രീയേറ്റീവ് ഡയറക്ടർ ആയിരുന്ന ബിനു സിനിമ സംവിധാനം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. അതുമാത്രമല്ലാതെ തരുൺ മൂർത്തിയുടെ പേരും ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ മോഹൻലാലിനൊപ്പം തരുൺ ഒന്നിക്കുന്ന രണ്ടാം ചിത്രമായിരിക്കും ഇത്. ആദ്യം ചിത്രം തുടരും ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായിരുന്നു.
#L365 🔥 pic.twitter.com/iw7WOVw4GT
ഇവരിൽ ആരായാലും Hype will be same level 🥵📈💥💥എനി രണ്ട് പേരും കൂടി Share ആക്കി പടം ചെയ്താലും സന്തോഷമേ ഉള്ളു 🙌😎❤️🔥A Major Update regarding #L365 Will drop on Today 6pm ⌛#Mohanlal in a Crazy Cop avatar 🥵#Drishyam3 pic.twitter.com/PKEZ9ohEKx
From creative director to director..? #L365 pic.twitter.com/3kRP6xJeBS
ആഷിക് ഉസ്മാന് പ്രൊഡക്ഷന്സിന്റെ ബാനറില് ആഷിഖ് ഉസ്മാന് നിര്മിക്കുന്ന ചിത്രത്തിന് കഥ ഒരുക്കുന്നത് രതീഷ് രവിയാണ്. സിനിമയുടെ തിരക്കഥയും സംഭാഷണവും രതീഷിന്റേതാണ്. ചിത്രവുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങള് പുറത്തുവിട്ടിട്ടില്ല. സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണെന്ന് ആഷിഖ് ഉസ്മാൻ റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്സിന്റെ ബാനറില് ആദ്യമായി മോഹന്ലാല് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബിഗ് ബജറ്റ് സിനിമയായാണ് 'L 365' അണിയറയില് ഒരുങ്ങുന്നത്.
Content Highlights: Who will direct Mohanlal's new film L365?