'സുന്ദരി കണ്ണാൽ ഒരു..'; രജിനിയും ശോഭനയും ക്യാമറയ്ക്ക് മുന്നിൽ, ദളപതി 'ലൊക്കേഷൻ സ്റ്റിൽസ്' കണ്ട് ഞെട്ടി ആരാധാകർ

ശോഭന രജിനികാന്തിനെ വിട്ട് പോകുന്ന സീനിന്റെ ഷൂട്ടിംഗ് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്

'സുന്ദരി കണ്ണാൽ ഒരു..'; രജിനിയും ശോഭനയും ക്യാമറയ്ക്ക് മുന്നിൽ, ദളപതി 'ലൊക്കേഷൻ സ്റ്റിൽസ്' കണ്ട് ഞെട്ടി ആരാധാകർ
dot image

മണിരത്നം സംവിധാനം ചെയ്ത ദളപതി സിനിമയിലെ ലൊക്കേഷൻ ചിത്രങ്ങൾ കാണാൻ ആഗ്രഹമുള്ളവർ ഒരുപാട് പേരുണ്ട്. ഇപ്പോഴിതാ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രേക്ഷകർക്കും ആരാധകർക്കും വേണ്ടി ആ ചിത്രങ്ങൾ ഒരുക്കിയിരിക്കുകയാണ്. ശോഭന രജിനികാന്തിനെ വിട്ട് പോകുന്ന സീനിന്റെ ഷൂട്ടിംഗ് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

Manirathnam Thalapathy shooting still ai

സീൻ പറഞ്ഞ് കൊടുക്കുന്ന മണിരത്നം, അതേ വേഷത്തിൽ നിൽക്കുന്ന രജിനിയും ശോഭനയും എന്നിങ്ങനെ ഗംഭീര ഡീറ്റൈലിംഗ് ചെയ്ത് ഒരുക്കിയ എ ഐ ചിത്രങ്ങൾ കണ്ട് ആരാധകർ വരെ ഞെട്ടിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒട്ടനവധി എ ഐ ചിത്രങ്ങൾ സിനിമാതാരങ്ങളുടെയും ഓരോ സിനിമകളുടെയും പിന്നാമ്പുറ കാഴ്ചകളായി എത്തുന്നുണ്ട്. ഒരു പ്രത്യേക സ്വീകരണവും ഈ ചിത്രങ്ങൾക്ക് പ്രേക്ഷകർ നൽകുന്നുണ്ട്.

Rajinikanth and shobhana thalapathy

ദളപതി സിനിമയിലെ ഐകോണിക് സീനാണ് രജിനികാന്ത് ശോഭനയോട് തന്നെ വിട്ട് പോകാൻ പറയുന്ന രംഗം. അപ്പോൾ ബാക്ക്ഗ്രൗണ്ട് സ്കോറായി വരുന്ന 'സുന്ദരി കണ്ണാൽ ഒരു സേതി…' എന്ന ഗാനത്തിന്റെ ട്രാക്കിനും ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ട്. 1991 ദീപാവലി റിലീസായി തിയേറ്ററിൽ എത്തിയ ദളപതി വലിയ വിജയമായിരുന്നു. കഴിഞ്ഞ ഇടയ്ക്ക് റീ റിലീസ് ചെയ്ത ശേഷവും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

Rajinikanth Thalapathy

രജനി അവതരിപ്പിച്ച സൂര്യ, മമ്മൂട്ടിയുടെ ദേവ എന്നീ കഥാപാത്രങ്ങള്‍ക്ക് ഇന്നും ആരാധകരുണ്ട്. മഹാഭാരതത്തിലെ കര്‍ണന്റെയും ദുര്യോധനന്റെയും സൗഹൃദമാണ് ചിത്രത്തിനാധാരം. അരവിന്ദ് സ്വാമി, അമരീഷ് പുരി, ശ്രീവിദ്യ, ശോഭന, ഭാനുപ്രിയ, ഗീത, നാഗേഷ്, മനോജ് കെ ജയന്‍, ചാരുഹാസന്‍ എന്നിവരായിരുന്നു മറ്റുപ്രധാനവേഷങ്ങളില്‍. ചിത്രത്തിനായി ഇളയരാജ ഈണമിട്ട ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ മൂളുന്നവയാണ്.

Content Highlights: Manirathnam movie Thalapathi Ai location stills fans got shocked

dot image
To advertise here,contact us
dot image