ഞായറാഴ്ച റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രം; ചരിത്രം തിരുത്താൻ ശ്രീനാഥ് ഭാസി ചിത്രം 'പൊങ്കാല'

ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സിനിമ ഞായറാഴ്ച റിലീസ് ചെയ്യുന്നു. ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പൊങ്കാല എന്ന ചിത്രമാണ് ഈ ചരിത്രം കുറിക്കുന്നത്. നവംബർ 30 ഞായറാഴ്ച ആണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്,ജൂനിയർ 8 എന്നീ ബാനറിൽ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർന്ന് നിർമ്മിക്കുന്നു. കൊ- പ്രൊഡ്യൂസർ ഡോണ തോമസ്. ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത് ഗ്രേസ് ഫിലിം കമ്പനി.

ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന സിനിമയാണ് പൊങ്കാല. ശ്രീനാഥ് ഭാസിയുടെ "മഞ്ഞുമ്മൽ ബോയ്സ്" എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു.

2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രത്തിൽ യാമി സോനാ, ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം ജാക്സൺ, എഡിറ്റർ അജാസ് പുക്കാടൻ, സംഗീതം രഞ്ജിൻ രാജ്.മേക്കപ്പ് - അഖിൽ ടി.രാജ്. കോസ്റ്റ്യും ഡിസൈൻ സൂര്യാ ശേഖർ. ആർട്ട് നിധീഷ് ആചാര്യ. പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്സ് മോഹൻ. ഫൈറ്റ് മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി. കൊറിയോഗ്രാഫി വിജയ റാണി. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ പ്രമോഷൻസ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഒപ്ര. സ്റ്റിൽസ് ജിജേഷ് വാടി.ഡിസൈൻസ് അർജുൻ ജിബി, മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത്.

Content Highlights: Pongala to release on Sunday

To advertise here,contact us