

തമിഴ് സിനിമയിലെ സൂപ്പർതാരങ്ങൾ തട്ടുകടയിൽ നിന്ന് ചായയും കൊച്ചുവർത്തമാനം പറഞ്ഞ് റോഡിലൂടെ നടക്കുന്ന ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ. ഒറ്റ നോട്ടത്തിൽ ഒറിജിനൽ ആണെന്ന് തോന്നുമെങ്കിലും എല്ലാ ചിത്രങ്ങളും എഐ ആണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങളാണ് ട്രെൻഡിങ്ങായി മാറിയിരിക്കുന്നത്. ഹൂഹൂ ക്രിയേഷൻസ്80 എന്ന പേജാണ് ഈ എഐ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.


അജിത്, രജനികാന്ത്, കമൽഹാസൻ, വിക്രം, വിജയ്, സൂര്യ, ധനുഷ്, ശിവകാർത്തികേയൻ, വിജയ് സേതുപതി എന്നിവരെയെല്ലാം ഈ ചിത്രങ്ങളിൽ കാണാം. എല്ലാവരും തനിനാടൻ വേഷത്തിൽ മുണ്ടും ലുങ്കിയും ഷർട്ടുമൊക്കെ അണിഞ്ഞാണ് ചിത്രത്തിൽ ഉള്ളത്. തട്ടുകടയിൽ നിന്നും പൊറോട്ട കഴിക്കുന്ന സൂര്യയും മറ്റൊരു ചിത്രത്തിൽ പ്രഭുദേവയുടെ ബീച്ച് ഡാൻസ് പുറകിൽ വടിവേലുവും വിശാലും കൂടാതെ മാളിൽ സെൽഫി എടുക്കുന്ന ശിവകർത്തികേയനും വിജയ് സേതുപതിയും.

കോഫി ഷോപ്പിലിരുന്ന് തമാശ പറഞ്ഞ് ചിരിക്കുന്ന കാർത്തിയും രവി മോഹനും ജീവയും ഈ ചിത്രങ്ങളിൽ ഉണ്ട്. എഐ സാങ്കേതികവിദ്യയുടെ ഇത്തരത്തിലുള്ള പോസിറ്റിവ് വശമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നും ആളുകൾ അഭിപ്രായപ്പെടുന്നു. കൂടാതെ ഈ ലുക്കിൽ എല്ലാ താരങ്ങളെയും അണിനിരത്തി ഒരു ചിത്രം വന്നാൽ നല്ലത് ആയിരിക്കുമെന്നും നിരവധി പേര് അഭിപ്രായപ്പെടുന്നുണ്ട്. 'തമിഴ് ഹീറോസ് ടീം ഔട്ടിങ്' എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചത്. പുതിയ നാനോ ബനാന പ്രോ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ നിർമിച്ചിരിക്കുന്നത്.
Content Highlights: images of tamil actors in local attire fans got shocked