'ഊരും ബ്ലഡ് ഡ്യൂഡിന്റെ പ്രധാന സ്കോർ ആണ്…വിമർശനങ്ങൾ ഉണ്ടാകും, അത് കേൾക്കുക തന്നെ വേണം'; സായ് അഭ്യങ്കർ

സൈഡ് എ, ബി ഒഎസ്ടി റിലീസ് ചെയ്യാൻ പ്ലാൻ ഉണ്ട്. അതിൽ ഒരു സൈഡ് മുഴുവൻ ഊരും ബ്ലഡിന്റെ പല വേർഷൻസ് ആണ്

ഡ്യൂഡ് സിനിമയിലെ ഊരും ബ്ലഡ് എന്ന ഗാനത്തിന് ലഭിച്ച വിമർശനങ്ങളും ട്രോളുകളിലും മറുപടി നൽകി സായ് അഭ്യങ്കർ. വിമർശനങ്ങൾ ഉണ്ടാകും അത് കേൾക്കുക തന്നെ വേണമെന്നും ഊരും ബ്ലഡ് ഡ്യൂഡിന്റെ പ്രധാന സ്കോർ ആണെന്നും പല വ്യത്യസ്ത രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് സായ് ഇക്കാര്യം പറഞ്ഞത്.

'വിമർശനങ്ങൾ ഉണ്ടാകും, അത് കേൾക്കുക തന്നെ വേണം. പക്ഷേ ഈ സിനിമ ഡ്യൂഡ് എന്ന കഥാപാത്രത്തിന്റെ ഒപ്പമാണ് സഞ്ചരിക്കുന്നത്. ഊരും ബ്ലഡ് ഡ്യൂഡിന്റെ പ്രധാന സ്കോർ ആണ്. കൂടാതെ ഒരു ലവ് സ്റ്റോറി ആണ് അതുകൊണ്ട് വീണ്ടും ആവർത്തിക്കുന്ന ഒരു ട്യൂൺ വേണം, പക്ഷേ അതിൽ വ്യത്യാസം വരുത്തിയിട്ടുണ്ട് അല്ലെങ്കിൽ അതേ സ്കോർ ചെയ്തിരിക്കുന്നു എന്ന് പറയും.

ഞങ്ങൾ ഉദ്ദേശിച്ചത് സിനിമയിൽ കാണിക്കാൻ കഴിഞ്ഞിട്ടുണ്ട്. സൈഡ് എ, ബി ഒഎസ്ടി റിലീസ് ചെയ്യാൻ പ്ലാൻ ഉണ്ട്. അതിൽ ഒരു സൈഡ് മുഴുവൻ ഊരും ബ്ലഡിന്റെ പല വേർഷൻസ് ആണ്. 'കണ്ണു കുളേ' എന്ന ഗാനത്തിന് സിനിമയിൽ ഊരും ബ്ലഡിനേക്കാൾ വേർഷൻസ് ഉണ്ട്', സായ് പറഞ്ഞു.

അതേസമയം, പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് ഡ്യൂഡ്. ഒരു റൊമാന്റിക് ഫൺ എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ ചിത്രം ഒടിടിയിൽ റിലീസ് ആയതിന് ശേഷം വിമർശനങ്ങളും നല്ല പ്രതികരണങ്ങളും വരുന്നുണ്ട്. ചിത്രം ഇറങ്ങിയ സമയം ബിജിഎം ഒരു പാട്ടിന്റെ പല വേർഷന്റെ ആവർത്തനം കാരണം പ്രേക്ഷകർ നിരാശ അറിയിച്ചിരുന്നു.

പുറത്തിറങ്ങി 28ാമത്തെ ദിവസമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. തമിഴിലെ മമിതയുടെ ആദ്യ 100 കോടി കൂടെയാണ് സിനിമ. ആദ്യ മൂന്ന് സിനിമകളിൽ നിന്ന് ഹാട്രിക്ക് 100 കോടി നേടുന്ന ഒരു താരം എന്ന നിലയിലേക്ക് ഉയരുകയാണ് പ്രദീപ്. ഡ്യൂഡിൽ മമിത ബൈജു ചെയ്ത വേഷത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്.

Content Highlights: Sai Abhyankkar replies to criticizm about oorum blood score in dude movie

To advertise here,contact us