വിഷ്ണു വിശാലിന്റെ ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമകൾ ഏതൊക്കെ? മറുപടിയുമായി നടൻ

മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആര്യനിലെ ചില സീനുകൾ ഷൂട്ട് ചെയ്തതെന്നും നടൻ കൂട്ടിച്ചേർത്തു.

മലയാളത്തിലെ തന്റെ ഇഷ്ടപ്പെട്ട സിനിമകൾ ഏതൊക്കെ എന്ന ചോദ്യത്തിന് മറുപടിയുമായി നടൻ വിഷ്ണു വിശാൽ. ഫഹദ് ഫാസിലിന്റെയും ബേസിൽ ജോസഫിന്റെയും സിനിമകൾ താൻ ഒരുപാട് കണ്ടിട്ടുണ്ടെന്നും നിരവധി മലയാള സിനിമകൾ കാണുന്ന വ്യക്തിയാണ് താനെന്നും വിഷ്ണു പറഞ്ഞു. കൂടാതെ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആര്യനിലെ ചില സീനുകൾ ഷൂട്ട് ചെയ്തതെന്നും നടൻ കൂട്ടിച്ചേർത്തു. ആര്യൻ സിനിമയുടെ പ്രസ്സ് മീറ്റിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

'ഞാൻ ഒരുപാട് മലയാളം സിനിമകൾ കാണുന്ന ഒരു വ്യക്തിയാണ്. RDX ഒരു ഗംഭീര ആക്ഷൻ ചിത്രമായിരുന്നു…പിന്നെ ഫഹദിന്റെ ആവേശം, ബേസിൽ ജോസഫിന്റെ സിനിമകൾ കാണാറുണ്ട്. ഫാലിമി, സൂക്ഷ്മദർശിനി, കൂടാതെ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് കണ്ടിരുന്നു അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എന്റെ ഈ പടത്തിൽ കുറച്ച് സീൻസ് ചെയ്തിട്ടുണ്ട്. ടൊവിനോയുടെ ARM , ഗുരുവായൂർ അമ്പലനടയിൽ, ജയ ജയ ജയ ജയ ഹേ എന്നിങ്ങനെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്', വിഷ്ണു വിശാൽ പറഞ്ഞു.

#VishnuVishal about his Fav Malayalam films:"Loved #RDX, Action were written Brilliant🔥. Liked #Aavesham & Basil Joseph films♥️. Infact in #Aaryan some scenes were inspired from #KannurSquad💫. Also like ARM, Guruvayoor & Jaya Jaya Jaya Hey🤝"pic.twitter.com/DLZQyAdwgR

അതേസമയം, ആര്യൻ എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരു പക്കാ ത്രില്ലർ ഇൻവെസ്റ്റിഗേഷൻ മൂഡിലാണ് ഒരുങ്ങുന്നത്. കുറെ കൊലപാതകങ്ങളും അതിന് പിന്നാലെ പോകുന്ന വിഷ്ണു വിശാലിന്റെ പൊലീസ് കഥാപാത്രവുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒക്ടോബർ 31 നാണ് ചിത്രം പുറത്തിറങ്ങുന്നത്. പ്രവീൺ കെ ആണ് സിനിമ തിരക്കഥയെഴുതി സംവിധനം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് സിനിമയിലെ നായിക. ഡിഒപി - ഹരീഷ് കണ്ണൻ, സംഗീതം - ജിബ്രാൻ, എഡിറ്റർ - സാൻ ലോകേഷ്, സ്റ്റണ്ട്സ് - സ്റ്റണ്ട് സിൽവ, പിസി സ്റ്റണ്ട്സ് പ്രഭു.

Content Highlights: Vishnu Vishal about his favourite malayalam movie

To advertise here,contact us