

ചെറിയ കുട്ടികളുടെ ഇടയിലും ലഹരിയുടെ ഉപയോഗമാണ് ഏറ്റവും വലിയ ഭീഷണിയെന്ന് സുപ്രിയ മേനോൻ. സ്പോർട്സിൽ ഫോക്കസ് ചെയ്യുന്ന കുട്ടികൾക്ക് അവരുടെ ആരോഗ്യത്തിൽ ശ്രദ്ധ ഉണ്ടാകുമെന്നും അത് അത്യാവശ്യമാണെന്നും പറയുകയാണ് സുപ്രിയ. സൂപ്പർ ലീഗ് കേരളയുടെ പോഡ്കാസ്റ്റിലാണ് സുപ്രിയ ഇക്കാര്യം പറഞ്ഞത്.
'സമൂഹത്തിലും ചെറിയ കുട്ടികളുടെ ഇടയിലും ലഹരിയുടെയും അതിന്റെ ഉപയോഗവുമാണ് ഏറ്റവും വലിയ ഭീഷണി. സ്പോർട്സിൽ ഫോക്കസ് ചെയ്യുന്ന കുട്ടികൾക്ക് അവരുടെ ആരോഗ്യത്തിലും മാനസികമായും ശ്രദ്ധ ഉണ്ടാകും. അങ്ങനെയൊരു ഫോക്കസ് അവർക്ക് ഉണ്ടാകേണ്ടത് അത്യാവശ്യമാണ് കാരണം നന്നായി പെർഫോം ചെയ്താൽ വലിയ സ്ഥലങ്ങളിൽ പോയി കളിക്കാൻ കഴിയുമെന്നൊരു തോന്നൽ അവർക്കിടയിൽ ഉണ്ടാകും. ഇങ്ങനെയൊരു ലക്ഷ്യം ജീവിതത്തിൽ വരുമ്പോൾ തന്നെ എല്ലാ ചിന്താഗതിയും മാറുമെന്നാണ് എന്റെ അഭിപ്രായം', സുപ്രിയ മേനോൻ പറഞ്ഞു.
പൃഥ്വിരാജും സുപ്രിയയുമാണ് ഫോഴ്സ കൊച്ചി എഫ്സി ടീമിന്റെ ഉടമസ്ഥർ. സൂപ്പർ ലീഗ് കേരളയുടേതായി നേരത്തെ പുറത്തുവന്ന പ്രൊമോകളും ശ്രദ്ധ നേടിയിരുന്നു. ബേസിൽ ജോസഫ്, ശശി തരൂർ, പൃഥ്വിരാജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിവരാണ് ഈ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടത്. മികച്ച പ്രതികരണങ്ങൾ ആയിരുന്നു ഈ വീഡിയോക്ക് എല്ലാം ലഭിച്ചത്.
Content Highlights: Supriya Menon Talks about Drug use among young childrens