നാഗവല്ലിയെ തളച്ച് മംഗലശ്ശേരി കാർത്തികേയൻ, റീറിലീസിൽ മുന്നില്‍ രണ്ട് ചിത്രങ്ങള്‍ മാത്രം

മണിച്ചിത്രത്താഴ് സിനിമയുടെ കളക്ഷൻ റെക്കോർഡ് മറികടന്ന് രാവണപ്രഭു

തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് രാവണപ്രഭു. ദിവസങ്ങൾ കഴിഞ്ഞിട്ടും സിനിമയുടെ തിരക്കിന് തെല്ലും കുറവൊന്നുമില്ല. ഓരോ ഡയലോഗിനും പാട്ടുകൾക്കുമൊത്ത് ചുവടുവെക്കുന്ന ആരാധകരെ വീഡിയോയിൽ കാണാനാകും. റീലീസ് ചെയ്ത ഇതുവരെ സിനിമ ബോക്സ് ഓഫീസിൽ നിന്നും 4.70 കോടിയാണ് ചിത്രം നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിലെ റീ റിലീസ് ഓപ്പണിങ്ങിൽ രണ്ടാം സ്ഥാനത്താണ് രാവണപ്രഭു. മുന്നിൽ മോഹൻലാലിന്റെ തന്നെ സ്‍ഫടികം ആണ്.

ആഗോള കളക്ഷനിൽ മണിച്ചിത്രത്താഴിനെ രാവണപ്രഭു മറികടന്നിട്ടുണ്ട്. മണിച്ചിത്രത്താഴ് ആകെ 4.6 കോടി രൂപയാണ് നേടിയത്.രാവണപ്രഭുവിന് മുന്നില്‍ ഇനി രണ്ട് ചിത്രങ്ങളാണ് ഉള്ളത്. സ്‍ഫടികവും ദേവദൂതനും.സ്‍ഫടികം 4.95 കോടി രൂപയും ദേവദൂതൻ 5.4 കോടി രൂപയുമാണ് ആകെ നേടിയിരിക്കുന്നത്.

വരും ദിവസങ്ങളിൽ ഈ റെക്കോർഡുകൾ രാവണപ്രഭു തകർക്കുമോ എന്നറിയാനാണ് ആരാധകർ ഉറ്റു നോക്കുന്നത്. മികച്ച ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.

Content Highlights:  Ravanaprabhu breaks Manichitrathazhu's collection record

To advertise here,contact us