സസ്‌പെൻസ് കൊണ്ട് ആറാട്ട്, തിയേറ്ററിൽ ഞെട്ടിച്ചു ഇനി ഒടിടിയിലേക്ക്; സ്ട്രീമിങ് ഡേറ്റുമായി ആസിഫിന്റെ 'മിറാഷ്'

'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിച്ച സിനിമ കൂടിയാണിത്

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ത്രില്ലർ ചിത്രമാണ് മിറാഷ്. അപർണ ബലമുരളിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.

ചിത്രം ഒക്ടോബർ 20 മുതൽ സ്ട്രീമിങ് ആരംഭിക്കും. സോണി ലൈവിലൂടെയാണ് സിനിമ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സിനിമ സ്ട്രീം ചെയ്യും. മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിച്ച സിനിമ കൂടിയാണിത്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖ താരങ്ങള്‍. ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍ മെഹ്ത, ജതിന്‍ എം സേഥി, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

One story. Countless turns. No easy answers!Jeethu Joesph's latest thriller #Mirage will be streaming from 20th Oct on Sony LIV#Mirage streaming from Oct 20th only on Sony LIV pic.twitter.com/d292k8ofIU

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപര്‍ണ ആര്‍ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ്, എഡിറ്റര്‍: വി.എസ്. വിനായക്, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ലിന്റാ ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍: ടോണി മാഗ്മിത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കത്തീന ജീത്തു, സൗണ്ട് ഡിസൈന്‍ സിനോയ് ജോസഫ്, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഗാനരചന: വിനായക് ശശികുമാര്‍, ഡിഐ: ലിജു പ്രഭാകര്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിങ്: ടിങ്.

Content Highlights: Asif Ali film Mirage streaming date out now

To advertise here,contact us