10,000 രൂപ അല്ല നൽകിയത്, സംഖ്യ ഇത്രേയുന്ന പറയാൻ ആഗ്രഹിക്കുന്നില്ല,' വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകൻ

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി നേടിയ 'ഹോംബൗണ്ട്' സിനിമയുടെ കഥയ്ക്ക് പ്രചോദനമായ കുടുംബത്തിന് 10,000 രൂപ മാത്രം നൽകിയെന്ന വിമർശനത്തിനോട് പ്രതികരിച്ച് സംവിധായകൻ

10,000 രൂപ അല്ല നൽകിയത്, സംഖ്യ ഇത്രേയുന്ന പറയാൻ ആഗ്രഹിക്കുന്നില്ല,' വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകൻ
dot image

2026 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി തിരഞ്ഞെടുത്ത ചിത്രമാണ് നീരജ് ഗയ്‌വാൻ സംവിധാനം ചെയ്ത 'ഹോംബൗണ്ട്'. മികച്ച രാജ്യാന്തര ഫീച്ചർ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക. ഇഷാൻ ഖട്ടർ , വിശാൽ ജെത്വ , ജാൻവി കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം വടക്കേ ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിലെ രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. രണ്ടു മതത്തിൽപ്പെട്ട സുഹൃത്തുക്കൾ പൊലീസ് ഓഫീസർമാരാകാൻ ആഗ്രഹിക്കുകയും തുടർന്നുണ്ടാകുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്.

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി സിനിമയെ തിരഞ്ഞെടുത്തു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ മറ്റൊരു വാർത്തയും എത്തിയിരുന്നു. അമൃത്, സായിബ് എന്നിവരുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ നടന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. ഇവർക്ക് പാരിതോഷികമായി സംവിധായകൻ നൽകിയത് വെറും 10,000 രൂപ മാത്രമായിരുന്നു. ഇപ്പോഴിതാ ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ നീരജ് ഗയ്‌വാൻ. ഇത് തെറ്റായ വാർത്തയാണെന്നും അവർ അർഹിക്കുന്നത് നൽകിയിട്ടുണ്ടെന്നും ആ സംഖ്യ എത്രയെന്ന് പരാമർശിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നീരജ് പറഞ്ഞു. സോഷ്യൽ മീഡിയിൽ പോസ്റ്റ് പങ്കുവെച്ചാണ് പ്രതികരണം.

'ഹോംബൗണ്ടിന് പ്രചോദനമായ കുടുംബത്തിന് വെറും ₹10,000 രൂപ നൽകിയതായി അവകാശപ്പെടുന്ന ചില റിപ്പോർട്ടുകളെക്കുറിച്ച് നിങ്ങളിൽ പലരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആ തെറ്റിദ്ധാരണ പരിഹരിക്കാൻ മാത്രമാണ് ഈ വിശദീരണം. ഇത് വളരെ കുറഞ്ഞ തുക ആണ്. വർഷങ്ങൾക്ക് മുമ്പ് സിനിമയുടെ റിസർച്ച് നടക്കുന്നതിടെ അവരുമായി ചർച്ചകൾ നടക്കുമ്പോൾ വ്യക്തിപരമായി രാം ചരൺ ജിക്ക് (അമൃതിന്റെ പിതാവ്) ഞാൻ നൽകിയ ടോക്കണായിരുന്നു അത്.

ഇത്രയും ആഴത്തിലുള്ള വ്യക്തിപരമായ ഒരു കഥയെ ഇത്രയും നിസ്സാരമായി ചുരുക്കാൻ ഞാനോ നിർമ്മാതാക്കളോ ഒരിക്കലും തയ്യാറാകില്ല. അങ്ങനെ കാണുന്നത് ഞങ്ങൾക്ക് നാണക്കേടാണ്. കുടുംബങ്ങളുടെ സംഭാവനകൾ എനിക്ക് വിലമതിക്കാൻ ആവാത്തതാണ്. അവരുടെ വിശ്വാസത്തെയും കഥകളെയും ആത്മാർത്ഥമായും ബഹുമാനത്തോടെയും ഞങ്ങൾ ആദരിച്ചിട്ടുണ്ട്. ഇതുവരെ നടന്ന എല്ലാത്തിലും അവർ എന്നോട് സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു തുക അവർക്ക് നൽകിയിട്ടുണ്ട്. ആ സംഖ്യ എത്രയെന്ന് പരാമർശിക്കാൻ ആഗ്രഹിക്കുന്നില്ല, കാരണം അത് ഹോംബൗണ്ടിന്റെ യഥാർത്ഥ നായകന്മാരായ അമൃത്, സായിബ് എന്നിവരുമായി പങ്കിടുന്ന ബന്ധത്തെ അവഹേളിക്കുമെന്ന് ഞാൻ കരുതുന്നു,' നീരജ് ഗയ്വാന്‍ പറഞ്ഞു.

Content Highlights: Director responds to criticism surrounding 'Homebound' movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us