ക്രിക്കറ്റർ ആയില്ലെങ്കിൽ ബേസിലിന്റെ നായകൻ ആകുമോ? ചിരിപ്പിച്ച് സഞ്ജു സാംസണിന്റെ മറുപടി

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെതിരായ ഫൈനലില്‍ നിര്‍ണായക ഇന്നിങ്‌സാണ് സഞ്ജു സാംസണ്‍ പുറത്തെടുത്തത്.

ക്രിക്കറ്റർ ആയില്ലെങ്കിൽ സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ചിരിയിലൂടെ മറുപടി നൽകി സഞ്ജു സാംസൺ. ബേസിലിന്റെ സിനിമയിൽ അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോൾ ബേസിൽ ഭയങ്കര പ്രൊഫഷണലാണ് സിനിമയുടെ കാര്യത്തിൽ അങ്ങനെ തമാശ ഒന്നും ചെയ്യില്ലെന്നാണ് സഞ്ജു പറഞ്ഞത്. ഷാര്‍ജ സക്‌സസ് പോയന്റ് കോളേജില്‍ നല്‍കിയ സ്വീകരണത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു.

'എല്ലാ സിനിമയും കിട്ടില്ലാലോ നമുക്ക് കിട്ടുന്നതിൽ പല റോളുകൾ ആയിരിക്കും അത് ചെയ്യാൻ നോക്കുക. കിട്ടാത്തപ്പോൾ വീട്ടിൽ ഇരിക്കാൻ നോക്കുക അത്രേയുള്ളൂ', 'സഞ്ജു മോഹന്‍ലാല്‍ സാംസണ്‍' ആറ്റിറ്റ്യൂഡിന് പിന്നില്‍ എന്തായിരുന്നുവെന്ന് ചോദ്യത്തിനാണ് താരം ഈ മറുപടി നൽകിയത്. കൂടാതെ ക്രിക്കറ്റർ ആയില്ലെങ്കിൽ സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ചിരി ആയിരുന്നു താരത്തിന്റെ മറുപടി. ബേസിൽ അടുത്ത സുഹൃത്താണല്ലോ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോൾ 'ബേസിൽ ഭയങ്കര പ്രൊഫഷണലാണ് സിനിമയുടെ കാര്യത്തിൽ അങ്ങനെ തമാശ ഒന്നും ചെയ്യില്ല', എന്നാണ് സഞ്ജു മറുപടി നൽകിയത്.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെതിരായ ഫൈനലില്‍ നിര്‍ണായക ഇന്നിങ്‌സാണ് സഞ്ജു സാംസണ്‍ പുറത്തെടുത്തത്. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു 21 പന്തില്‍ 24 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഒരു പടുകൂറ്റന്‍ സിക്സും രണ്ട് ബൗണ്ടറികളും മലയാളി താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. തിലക് വര്‍മയുമായി നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ക്കുകയായിരുന്ന സഞ്ജുവിനെ പുറത്താക്കി അബ്രാര്‍ അഹമ്മദാണ് പാകിസ്താന് ബ്രേക്ക് ത്രൂ നല്‍കിയത്. 13-ാം ഓവറിലെ രണ്ടാം പന്തില്‍ സാഹിബ്സാദ ഫര്‍ഹാനാണ് സഞ്ജുവിനെ പിടികൂടിയത്.

Content Highlights: Sanju Samson about acting in movies and Basil Joseph

To advertise here,contact us