'സാധാരണ പരാജയമാണല്ലോ, ഇതിലെങ്കിലും വിജയിക്കണം'; കൃഷിയിലേക്കിറങ്ങുമ്പോഴും തമാശയുമായി ധ്യാൻ ശ്രീനിവാസൻ

ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ഏറെ വര്‍ഷങ്ങളായി ഇവിടെ നെല്‍കൃഷി ചെയ്തുവന്നത്. ഇന്ന് ധ്യാൻ പാടത്ത് വിത്തെറിഞ്ഞു.

പിതാവ് ശ്രീനിവാസന്റെ പാത പിന്തുടര്‍ന്ന് മകൻ ധ്യാൻ ശ്രീനിവാസനും നെൽക്കൃഷിയിലേക്ക്. കണ്ടനാട് പുന്നച്ചാലിലെ പാടശേഖരത്തില്‍ ധ്യാനിന്റെ നേതൃത്വത്തില്‍ലാണ് ഇക്കൊല്ലം നെല്‍കൃഷിക്ക് വിത്ത് വിതയ്ക്കുന്നത്. ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ഏറെ വര്‍ഷങ്ങളായി ഇവിടെ നെല്‍കൃഷി ചെയ്തുവന്നത്. ഇന്ന് ധ്യാൻ പാടത്ത് വിത്തെറിഞ്ഞു. താൻ കർഷകനായി വരികയാണെന്നും സാധാരണ പരാജയമാണല്ലോ…ഇതിലെങ്കിലും വിജയിച്ച് വരണമെന്നാണ് നടൻ തമാശരൂപേണ പറഞ്ഞത്. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടൻ.

'കർഷകൻ ആയി വരികയയാണ് ഞാൻ. വർഷങ്ങളായി അച്ഛൻ ചെയ്തുവരുന്ന കാര്യം അദ്ദേഹത്തിന്റെ താത്പര്യ പ്രകാരം ഞാൻ ഏറ്റെടുക്കുകയാണ്. ഇവരെന്നെ വിളിച്ചു, ഞാൻ ഇതിന്റെ ഭാഗമായി, ഇറങ്ങി പണിയെടുക്കുന്നില്ലെന്നു മാത്രം. കഴിഞ്ഞ വർഷത്തെ കൊയ്ത്തിന്റെ സമയം ഞാനും ഇവിടെയുണ്ടായിരുന്നു. ചോറാണ് എന്നും കഴിക്കുന്നത് എന്നതു തന്നെയാണ് കൃഷിയിലേക്ക് ഇറങ്ങാനുള്ള പ്രചോദനം. ദിവസവും എഴുന്നേൽക്കുമ്പോൾ വീട്ടിൽ നിന്ന് കാണുന്നത് ഈ പാടമാണ്. എനിക്ക് കണ്ണിന് കുളിർമ നൽകുന്ന കാഴ്ചയാണത്. പാടവുമായി ചേർന്ന് ജീവിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യവുമാണ്. കൂടാതെ ചോറിനോടാണ് കൂടുതൽ ഇഷ്ടം. 80 ഏക്കറിലാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. ഉമ എന്ന വേരിയന്റാണ് ഉപയോഗിക്കുന്നത്. താത്പര്യമുള്ളവരെയൊക്കെ കൂടെക്കൂട്ടും. സാമ്പത്തിക ലാഭം മാത്രം നോക്കിയല്ല കൃഷിയിലേക്ക് ഇറങ്ങിയത്', ധ്യാൻ പറഞ്ഞു. ശ്രീനിവാസന്റെ പ്രതികരണം ചോദിച്ചപ്പോൾ അച്ഛൻ ഒന്നും പറഞ്ഞില്ല, സാധാരണ പരാജയമാണല്ലോ…ഇതിലെങ്കിലും വിജയിച്ച് വരണം…എന്നാണ് ധ്യാൻ തമാശരൂപേണ പറഞ്ഞത്.

80 ഏക്കറിലാണ് ഇത്തവണ കൃഷിയിറക്കുന്നത്. ശ്രീനിവാസന്‍ രണ്ട് ഏക്കറില്‍ തുടങ്ങിയ കൃഷിയാണ് 80 ഏക്കറിലേക്ക് വികസിച്ചത്. തരിശായ കിടന്ന പാടങ്ങള്‍ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പാടശേഖര സമിതി പുനര്‍ജീവിപ്പിക്കുകയായിരുന്നു. ഉമ വിത്തുകളാണ് ഇത്തവണ വിതയ്ക്കുന്നത്. അഞ്ച് ഏക്കറില്‍ നാടന്‍ വിത്തുകളും വിതയ്ക്കുന്നുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍,നാട്ടുകാരായ മനു ഫിലിപ്പ് തുകലന്‍, സാജു കുര്യന്‍ വൈശ്യംപറമ്പില്‍ എന്നിവര്‍ ചേര്‍ന്നാണ് പാടം പാട്ടത്തിനെടുത്ത് കൃഷി ഇറക്കുന്നത്.

Content Highlights: Dhyan Sreenivasan reacts to media after Sowing

To advertise here,contact us