
ഇത്തവണ മെസ്സി കേരളത്തിൽ വരുമോയെന്ന ചോദ്യത്തിന് മറുപടിയുമായി രഞ്ജിനി ഹരിദാസ്. മറഡോണ കേരളത്തിൽ എത്തിയപ്പോൾ ആങ്കർ ചെയ്യാൻ രഞ്ജിനി ഉണ്ടായിരുന്നു മെസ്സി വരുമ്പോൾ ഉണ്ടാകുമോ എന്നായിരുന്നു ചോദ്യം, രഞ്ജിനി തന്നെ വിളിക്കാൻ പറ എന്നാണ് തമാശ രൂപേണ പറഞ്ഞത്. കൂടാതെ മറ്റ് ആങ്കർമാരെക്കാളും രഞ്ജിനി ആണ് ബെസ്റ്റെന്ന് പറഞ്ഞപ്പോൾ അങ്ങനല്ല എല്ലാവരും നല്ല ജോലി ചെയ്യുന്നില്ലേ എന്നായിരുന്നു രഞ്ജിനിയുടെ മറുപടി.
'രഞ്ജിനി തന്നെ ആങ്കർ ചെയ്യണം, ഇപ്പോഴും എന്ത് രാസമായിട്ടാണ് ആങ്കർ ചെയ്യുന്നത്, രഞ്ജിനിയെ വെല്ലാൻ ഇനി ആരും മലയാളത്തിൽ ഇല്ല, നല്ല ഒരു വ്യക്തിത്വം ആണ് രഞ്ജിനി', എന്നിങ്ങനെ നീളുന്നു സോഷ്യൽ മീഡിയ കമന്റ്സ്.
കാല്പന്തുകളിയുടെ മിശിഹാ ലയണല് മെസി കേരളത്തിലെത്തുമെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് അര്ജന്റീന ഫുട്ബോള് അസോസിയേഷന് നടത്തിയത്. നവംബര് 10നും പതിനെട്ടിനും ഇടയിലുള്ള ദിവസം മെസി ഉള്പ്പെടുന്ന അര്ജന്റീന ടീം കേരളത്തില് എത്തുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്.
മെസിയും അര്ജന്റീന ടീമും കേരളത്തില് എത്തില്ല എന്ന രീതിയില് വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഈ പ്രചാരണങ്ങള് തെറ്റായിരുന്നു എന്ന് വ്യക്തമാകുന്ന നിലയിലാണ് അര്ജന്റീന ഫുട്ബോള് അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുന്നത്. ഫിഫ അനുവദിച്ച നവംബര് വിന്ഡോയില് ലുവാന്ഡ, കേരളം എന്നിവിടങ്ങളില് നവംബര് 10നും 18നും ഇടയില് അര്ജന്റീന ഫുട്ബോള് ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്.
Content Highlights: Ranjini Haridas talks about the arrival of Messi in Kerala