'എന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവ് ആയത് ആ കഥാപാത്രം'; ജഗദീഷ്

കാട്ടാളൻ എന്ന പുതിയ സിനിമയുടെ പൂജ ചടങ്ങിലാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്.

തന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവ് ആയത് മാർക്കോയിലെ ടോണി എന്ന കഥാപാത്രമാണെന്ന് നടൻ ജഗദീഷ്. വളരെ കോൺഫിഡന്റ് ആയി തന്നെ ആ കഥാപാത്രം ഏൽപിച്ച ഹനീഫ് അദേനിക്ക് നന്ദിയെന്നും നടൻ കൂട്ടിച്ചേർത്തു. കാട്ടാളൻ എന്ന പുതിയ സിനിമയുടെ പൂജ ചടങ്ങിലാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്.

'എന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവ് ആയത് മാർക്കോയിലെ ടോണി എന്ന കഥാപാത്രമാണ്. വളരെ കോൺഫിഡന്റ് ആയി എന്നെ ആ കഥാപാത്രം ഏൽപിച്ചത് ഹനീഫ് അദേനിയാണ് അദ്ദേഹത്തിന് നന്ദി. ഇപ്പോൾ കാട്ടാനിൽ പോൾ എനിക്ക് നല്ലൊരു റോൾ തന്നു. ഞാൻ സോഫ്റ്റാണ് ഇമോഷണലാണ് പക്ഷേ ആവശ്യം വന്നാൽ രണ്ട് അടി കൊടുക്കാനും തയ്യാറാണ്', ജഗദീഷ് പറഞ്ഞു.

അതേസമയം, 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻറണി വർഗീസ് പെപ്പെയെ നായകനാക്കി ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാട്ടാളൻ’ സിനിമയ്ക്ക് തിരിതെളിഞ്ഞു. ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. സിനിമയിൽ സംഗീതമൊരുക്കുന്നത് 'കാന്താര'യുടെ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് . മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

Content Highlights: Actor Jagish talks about a role which he remembers as a turning point in his filmography

To advertise here,contact us