ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കാർത്തി നായകനായി എത്തിയ ആക്ഷൻ ചിത്രമാണ് കൈതി. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യത്തെ സിനിമയായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞ് നിൽക്കുമ്പോഴാണ് രജനികാന്തിനെയും കമൽ ഹാസനെയും നായകന്മാരാക്കി ലോകേഷ് ഒരു ചിത്രം ഒരുക്കുന്നതായി വാർത്തകൾ വന്നത്. ഇപ്പോഴിതാ കൈതി 2 വൈകുന്നതിൽ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകർ.
കൈതി 2 ചെയ്തതിന് ശേഷം ലോകേഷിന് രജനി-കമൽ സിനിമയിലേക്ക് കടക്കാമെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. എത്രയും പെട്ടെന്ന് ലോകേഷ് എൽസിയുവിലക്ക് തിരിച്ചുപോണമെന്നും കൈതി രണ്ടാം ഭാഗത്തിന് ശേഷം കൈതി v/s റോളെക്സ് ചിത്രം ഉടനെ ആരംഭിക്കണമെന്നുമാണ് ആരാധകരുടെ ആവശ്യം. അതേസമയം, പ്രതിഫലത്തിനെക്കുറിച്ചുള്ള ചർച്ചകളെ തുടർന്നാണ് കൈതി 2 വൈകാൻ കാരണമെന്നാണ് മറ്റൊരു വാദം. നിലവിൽ തമിഴിൽ സിനിമയിലെ ഏറ്റവും ഹൈപ്പുള്ള സിനിമയാണ് കൈതി 2 . നേരത്തെ ചിത്രം ഈ വർഷം ഷൂട്ട് തുടങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കൂലിക്ക് ശേഷം രജിനികാന്തിനെയും കമൽ ഹാസനെയും പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനഗരാജ് ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. 46 വർഷങ്ങൾക്ക് ശേഷം രജിനിയെയും കമലിന്റെയും ഒരുമിച്ച് സ്ക്രീനിൽ കാണാമെന്ന സന്തോഷത്തിലാണ് ആരാധകർ. ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. കമൽ ഹാസന്റെ നിർമാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ആയിരിക്കും ചിത്രം നിർമിക്കുക എന്നാണ് സൂചന.
Lokesh looking overconfident & sidelining the actor who built his base. Forgetting the actor who gave him fame. #Kaithi2 #LokeshKanagaraj https://t.co/tS5qTN4ER1
We are not happy. First, finish #Kaithi2 @prabhu_sr has waited long for this... You've to honor a commitment long pending. Regardless of the combo that's announced (a dream, once in a lifetime combo to be honest) it actually is really painful to see #kaithi2 not happening.
അതേസമയം, കൂലി എന്ന സിനിമയിലൂടെ മൂന്ന് സിനിമകൾ അടുപ്പിച്ച് 400 കോടിയിലധികം രൂപ നേടി എന്ന റെക്കോർഡ് സംവിധായകൻ ലോകേഷ് സ്വന്തമാക്കിയിരിക്കുകയാണ്. തമിഴ് സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഇത് ആദ്യമായി ആയിരിക്കും ഒരു സംവിധായകൻ ഈ റെക്കോർഡ് നേട്ടം കൈവരിക്കുന്നത്. കൂടാതെ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും ആരാധകരെ സൃഷ്ടിച്ച സംവിധായകനും ലോകേഷ് തന്നെയാകും. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
Content Highlights: Kaithi 2 delayed because of rajani-kamal film