മറ്റ് ഭാഷകളിൽ അവസരം ലഭിക്കുന്നതിൽ സന്തോഷം, പക്ഷെ ഷൂട്ട് ചെയ്ത പല ഭാഗങ്ങളും പടത്തിൽ ഉണ്ടാകാറില്ല: ബാബുരാജ്

ഇപ്പോഴത്തെ എല്ലാ പാൻ ഇന്ത്യൻ സിനിമകളുടെയും ഭാഗം ആവുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ആയിരുന്നു നടന്റെ ഈ മറുപടി.

തനിക്ക് പാൻ ഇന്ത്യൻ സിനിമകളിൽ അവസരം ലഭിക്കുന്നതിൽ സന്തോഷമെന്ന് നടൻ ബാബുരാജ്. പക്ഷേ തന്നോട് പറയുന്നത് പോലെയല്ല സിനിമയിൽ തന്റെ ഭാഗങ്ങൾ വരുന്നതെന്നും ഷൂട്ട് ചെയ്ത പല സീനുകളും ചിത്രത്തിൽ ഉണ്ടാകാറില്ലെന്നും നടൻ പറഞ്ഞു. ഇപ്പോഴത്തെ എല്ലാ പാൻ ഇന്ത്യൻ സിനിമകളുടെയും ഭാഗം ആവുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ആയിരുന്നു നടന്റെ ഈ മറുപടി.

'ഇത്തരം വലിയ സിനിമകളിൽ അവസരം ലഭിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്, പക്ഷേ ഒരു വിഷമം എന്തെന്ന് വെച്ചാൽ നമ്മളോട് പറയുന്നത് പോലെയല്ല സിനിമയിൽ വരുന്നത്, നമ്മളെ വെച്ച് ഷൂട്ട് ചെയ്ത പല സീനുകളും പടത്തിൽ ഇല്ല, ആ ഒരു കാര്യത്തിൽ വിഷമമുണ്ട്', ബാബുരാജ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് നാളുകളായി പുറത്തിറങ്ങുന്ന വമ്പൻ സിനിമകളിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് നടൻ ബാബുരാജ്. പക്ഷേ അഭിനയിക്കുന്ന ഈ സിനിമകളിലെ കഥാപാത്രങ്ങൾ വളരെ ചെറുതും വെറുതെ വന്ന് പോകുന്നതുമാണെന്ന് ഒരുപാട് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. നടനെതിരെ ഒരുപാട് ട്രോളുകളും വിമർശനങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ കൂലിയിലും ബാബുരാജ് ഒരു വേഷം ചെയ്യുന്നുണ്ട്. അതിന് മുൻപ് കിങ്ഡം എന്ന സിനിമയിൽ ഒരു നല്ല കഥാപാത്രം ചെയ്യാൻ കഴിഞ്ഞിരുന്നു. മണിരത്നം സംവിധാനം ചെയ്ത തഗ് ലൈഫിലും ബാബുരാജ് ഒരു വേഷം ചെയ്തു.

Content Highlights: Actor Baburaj says about his role in pan indian movies

To advertise here,contact us