'പറയാനോ ഓർക്കാനോ മാത്രം മികച്ച വ്യക്തിത്വമുള്ള ആളല്ല ഡൊണാൾഡ് ട്രംപ്';സുസ്മിത സെന്നിന്റെ മുൻ അഭിമുഖം വൈറൽ

ട്രംപ് ഉടമസ്ഥനായിരുന്ന സമയത്താണ് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷനിൽ സുസ്മിത സെൻ വർക്ക് ചെയ്തതിരുന്നത്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറിച്ച് നടിയും മുൻ മിസ് യൂണിവേഴ്‌സുമായ സുസ്മിത സെൻ നേരത്തെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ട്രംപിനെ കുറിച്ച് നടി എമ്മ തോംപ്സണടക്കമുള്ളവര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെയാണ് സുസ്മിത സെന്നിന്‍റെ മുന്‍ അഭിമുഖവും വെെറലാകുന്നത്.

മിസ് യൂണിവേഴ്‌സിന്റെ ഇന്ത്യ ഫ്രാഞ്ചൈസിയുടെ മാനേജരായി സുസ്മിത സെൻ കുറച്ച് നാൾ പ്രവർത്തിച്ചിരുന്നു. 2010 - 2012 വരെയുള്ള ആ കാലത്ത് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലായിരുന്നു മിസ് യൂണിവേഴസ് ഓർഗനൈസേഷൻ.

ട്രംപിനെ ഈ സമയത്ത് കണ്ടുമുട്ടിയിരുന്നെന്നും എന്നാൽ ഓർത്ത് വെക്കാൻ മാത്രം വ്യക്തിത്വമുള്ള ആളൊന്നുമല്ലായിരുന്നു അദ്ദേഹമെന്നുമാണ് സുസ്മിത സെൻ പറഞ്ഞത്. ഒരു വര്‍ഷം മുന്‍പ് മിഡ് ഡേ ഇന്ത്യയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് സുസ്മിത സെന്നിന്‍റെ പ്രതികരണം.

'മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷനിൽ നിന്നും എനിക്കൊരു കോൾ വന്നു. ഇന്ത്യയിലെ ഫ്രാഞ്ചൈസിനെ നയിക്കാൻ താൽപര്യമുണ്ടോ എന്നായിരുന്നു അവരുടെ ചോദ്യം. സ്വപ്‌നതുല്യമായ അവസരമാണെന്ന് പറഞ്ഞുകൊണ്ട് ഞാൻ അത് ഏറ്റെടുത്തു. അവരുമായി ഒരു കോൺട്രാക്ട് സൈൻ ചെയ്തു. ആ സമയത്ത് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ ട്രംപിന്റെ കീഴിലായിരുന്നു. അതുകൊണ്ട് എല്ലാം എളുപ്പമായിരുന്നെന്നോ രസകരമായിരുന്നെന്നോ പറയാനാകില്ല.

ട്രംപ് എന്റെ ഡയറക്ട് ബോസ് ആയിരുന്നില്ല. പാരാമൗണ്ട് കമ്യൂണിക്കേഷൻസും മാഡിസൺ സ്‌ക്വയർ ഗാർഡനുമായിരുന്നു എന്റെ ബോസ്. ട്രംപിന് ഞാൻ ആ സമയത്ത് കണ്ടുമുട്ടിയിട്ടുണ്ട്. ചില ആളുകൾ നമ്മളെ സ്വാധീനിക്കും, അല്ലെങ്കിൽ എന്തെങ്കിലുമൊരു ഇംപ്രഷൻ നമ്മിലുണ്ടാക്കും. അതവരുടെ അധികാരമോ പണമോ മറ്റെന്തെങ്കിലും കൊണ്ടോ ആയിരിക്കില്ല. വ്യക്തിത്വം കൊണ്ടായിരിക്കും. ട്രംപ് അക്കൂട്ടത്തിൽ പെടുന്ന ആളല്ല,' സുസ്മിത സെൻ പറയുന്നു.

Content Highlights: Susmitha Sen about Doanld Trump

To advertise here,contact us