ഇതേത് ബോളിവുഡ് നടൻ എന്ന് ചോദിച്ച് ആരാധകർ…പുതിയ ലുക്കിൽ ഞെട്ടിച്ച് നസ്ലെൻ

മെലിഞ്ഞ് മുടി നീട്ടി വളർത്തിയ ലുക്കിലാണ് നടൻ പ്രത്യക്ഷപ്പെട്ടത്.

മലയാള സിനിമയിലെ യുവതാരമായ നസ്ലെന്റെ പുതിയ ലൂക്ക് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയം. മെലിഞ്ഞ് മുടി നീട്ടി വളർത്തിയ ലുക്കിലാണ് നടൻ പ്രത്യക്ഷപ്പെട്ടത്. ആലപ്പുഴ ജിംഖാനയ്ക്ക് വേണ്ടി ബോഡി ട്രാൻസ്ഫോർമേഷൻ നടത്തിയ നസ്ലെൻ ഇപ്പോൾ ഈ ലുക്കിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

#Naslen new ! pic.twitter.com/SiqNklqn6Y

ഈ ചിത്രം പുറത്തുവന്നതോടെ അതിനെ കളിയാക്കിയും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. നസ്ലെന്റെ പുതിയ സിനിമയായ 'മോളിവുഡ് ടൈമി'സിന്റെ ലൂക്ക് ആണോയെന്ന സംശയത്തിലാണ് ആരാധകർ. കൂടാതെ ആസിഫ് അലി നായകനാകുന്ന 'ടിക്കി ടാക്ക'യിലും നസ്ലെൻ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ലോകാഃ ചാപ്റ്റർ വൺ ആണ് നസ്ലെന്റെ അടുത്തതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. ദുൽഖറിന്റെ വേഫെറർ ഫിലിംസിലൂടെയാണ് 'ലോക' പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ടീസർ റിലീസിന് പിന്നാലെ വലിയ ഹൈപ്പാണ് ചിത്രത്തിന് മേൽ ഉണ്ടായിരിക്കുന്നത്. തിയറ്ററിൽ ചിത്രത്തിനായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

Content Highlights: naslens new look went viral in social media

To advertise here,contact us