മുകുന്ദനുണ്ണി പോലെ ഞെട്ടിക്കുമോ?, നസ്‌ലെൻ ചിത്രം 'മോളിവുഡ് ടൈംസ്' ആരംഭിച്ചു; ആദ്യ ക്ലാപ്പടിച്ച് ഫഹദ് ഫാസിൽ

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമാണ് 'മോളിവുഡ് ടൈംസ്' എന്നാണ് സൂചന

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന സിനിമയ്ക്ക് ശേഷം അഭിനവ് സുന്ദർ നായക് ഒരുക്കുന്ന അടുത്ത സിനിമയാണ് 'മോളിവുഡ് ടൈംസ്'. നസ്‌ലെൻ ആണ് സിനിമയിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. നടൻ ഫഹദ് ഫാസിൽ ആണ് സിനിമയ്ക്കായി ഫസ്റ്റ് ക്ലാപ്പ് അടിച്ചത്.

നടൻ നസ്‌ലെൻ, സംവിധായകൻ അഭിനവ് സുന്ദർ നായക്, നിർമാതാവ് ആഷിഖ് ഉസ്മാൻ, തരുൺ മൂർത്തി, ഫഹദ് ഫാസിൽ എന്നിവർ പൂജ ചടങ്ങിൽ പങ്കെടുത്തു. ആഗസ്റ്റ് ഒന്ന് മുതലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമാണ് മോളിവുഡ് ടൈംസ് എന്നാണ് സൂചന. തുടരും, രണം, കിംഗ് ഓഫ് കൊത്ത തുടങ്ങി നിരവധി മലയാള സിനിമകൾക്ക് സംഗീതമൊരുക്കിയ ജേക്സ് ബിജോയ് ആണ് ഈ നസ്‌ലെൻ സിനിമയ്ക്കും സംഗീതമൊരുക്കുന്നത്. ജേക്സിനൊപ്പമുള്ള ചിത്രം സംവിധായകൻ അഭിനവ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

#MollywoodTimes Pooja Ceremony 🎉Directed By Abhinav Sundar Nayak(Mukundanunni Associates)Produced By Ashiq UsmanStarring Naslen 💥💥 pic.twitter.com/Uxy17hSU86

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് മോളിവുഡ് ടൈംസ് നിർമിക്കുന്നത്. രാമു സുനിൽ ആണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായിരുന്നു അഭിനവ്. 'ആനന്ദം', 'ഗോദ', 'ഉറിയടി', 'കുരങ്ങു ബൊമ്മൈ' തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായും അഭിനവ് പ്രവർത്തിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് ഒരുക്കിയ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് വലിയ ചർച്ചാവിഷയമായ ചിത്രമാണ്. ചിത്രത്തിന്റെ കഥയ്ക്കും തിരക്കഥയ്ക്കും വിനീതിന്റെ പ്രകടനത്തിനും ഒരുപാട് കയ്യടികൾ ലഭിച്ചിരുന്നു.

Content Highlights: naslen film mollywood times pooja happenend today

To advertise here,contact us