മോഹൻലാൽ ചിത്രം മാത്രമല്ല; കൈനിറയെ കിടിലൻ പ്രോജക്ടുകളുമായി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്

ഈ ഓരോ പ്രോജക്ടുകളും പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് എന്ന പ്രത്യേകതയുമുണ്ട്

വ്യത്യസ്തമായ കഥകളും റിയിലിസ്റ്റിക്കായ മനുഷ്യരും നിറഞ്ഞ മലയാള സിനിമയില്‍, ചലച്ചിത്രാസ്വാദകരെ പിടിച്ചിരുത്താന്‍ കഴിവുള്ള സംവിധായകരും അഭിനേതാക്കളും നിരവധിയാണ്. ഒരാള്‍ക്ക് മറ്റൊരാള്‍ പകരമാവില്ല. അതുപോലെ തന്നെയാണ് ഈ സിനിമകളുടെ തിരക്കഥയെയും അണിയറ പ്രവര്‍ത്തകരെയും വിശ്വസിച്ച് സാമ്പത്തികമായി നിക്ഷേപം നടത്തുന്ന നിര്‍മാതാക്കളും. കഴിവുള്ളവരെ ഒപ്പം നിര്‍ത്തി വലിയ വിജയം നേടുന്ന നിര്‍മാതാക്കളില്‍ ഒരാളാണ് ആഷിഖ് ഉസ്മാന്‍. പുതിയ കാലത്തെ മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യം.

ഒന്നും രണ്ടുമല്ല കൈനിറയെ പ്രോജക്ട്‌സാണ് അദ്ദേഹത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. . പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവയാണ് അവയോരൊന്നും. അതില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്നൊരു ചിത്രവും ഉണ്ടെന്നത് ആഷിഖിലുള്ള മലയാള സിനിമയുടെ വിശ്വാസത്തെയാണ് കാണിക്കുന്നത്.

യുവ താരം നസ്‌ലെന്‍ പ്രധാന വേഷത്തിലെത്തുന്ന മോളിവുഡ് ടൈംസ്, ഓണം റിലീസായി ഒരുങ്ങുന്ന ഓടും കുതിര ചാടും കുതിര, മുഹ്‌സിന്‍ പരാരിയുടെ തന്ത വൈബ്, തരുണ്‍ മൂര്‍ത്തിയുടെ ടോര്‍പിഡോ, സംഗീത് പ്രതാപും മമിതയും ഒന്നിക്കുന്ന ഡിനോയ് പൗലോസ് ചിത്രം

എന്നിങ്ങനെ നീളുന്ന സിനിമകളുടെ ലിസ്റ്റില്‍ ലേറ്റസ്റ്റായാണ് ലാലേട്ടന്‍ ചിത്രം ഇടംപിടിച്ചിരിക്കുന്നത്. എമ്പുരാന്‍, തുടരും എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ക്കും, റിലീസിനൊരുങ്ങുന്ന ഹൃദയപൂര്‍വത്തിനും ശേഷം എത്തുന്ന എല്‍365 പ്രഖ്യാപനം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

ഹിറ്റ് പട്ടികകളുടെ ചാര്‍ട്ടില്‍ ഒട്ടും പിന്നിലല്ല ആഷിഖ് ഉസ്മാന്‍. കലി, അഞ്ചാം പാതിര, തല്ലുമാല തുടങ്ങി ന്യൂജന്‍ പ്രേക്ഷകരില്‍ ഉള്‍പ്പെടെ സ്വീകാര്യത നേടിയ ഒരുപിടി ചിത്രങ്ങള്‍

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മിച്ചിട്ടുണ്ട്. ഡിയര്‍ ഫ്രണ്ട്, അയല്‍വാശി, ലവ് പോലുള്ള ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വലിയ വിജയമായില്ലെങ്കിലും അവതരണത്തിലെ വ്യത്യസ്തതകൊണ്ട് പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഏറെ നേടിയിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന സിനിമകളും കഥയിലും അവതരണത്തിലും കഥാപാത്രസൃഷ്ടിയിലുമെല്ലാം വ്യത്യസ്ത നിറഞ്ഞതായിരിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. 2013ല്‍ അരികില്‍ ഒരാള്‍ എന്ന ചിത്രത്തിലൂടെ നിര്‍മാണരംഗത്തേക്ക് കടന്നുവന്ന ആഷിഖ് ഉസ്മാന്‍ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നാണ് പ്രേക്ഷകാഭിപ്രായം.

2025ല്‍, വമ്പന്‍ ചിത്രങ്ങളും കളക്ഷന്‍ റെക്കോര്‍ഡുകളും ഒരുവശത്ത് മലയാള സിനിമയെ താങ്ങി നിര്‍ത്തുമ്പോള്‍ മറുവശത്ത് ഒരു മെല്ലേ പോക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യം ആഷിഖ് ചിത്രങ്ങള്‍ മാറ്റിയെടുക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Content Highlights: Ashiq Usman, A Film producer with handful of projects including L 365

To advertise here,contact us