മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് കടക്കുകയാണ്. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് വിസ്മയ സിനിമയിലേക്ക് എത്തുന്നത്. 'തുടക്കം' എന്നാണ് സിനിമയുടെ പേര്. സിനിമയുടെ നിർമാതാക്കളായ ആശിർവാദ് സിനിമാസ് തന്നെയാണ് അപ്ഡേറ്റ് പുറത്തുവിട്ടത്. വിസ്മയയ്ക്ക് ആശംസകളുമായി മോഹൻലാലും ആന്റണി പെരുമ്പാവൂരുമെത്തി.
Dear Mayakutty, may your "Thudakkam" be just the first step in a lifelong love affair with cinema.#ThudakkamWritten and Directed by Jude Anthany Joseph and Produced by Antony Perumbavoor, Aashirvad Cinemas#VismayaMohanlal@antonyperumbavoor @aashirvadcine… pic.twitter.com/YZPf4zhSue
'എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക്, എല്ലാ പ്രാർത്ഥനകളും. ഒരു മികച്ച ‘തുടക്കം’ നേരുന്നു', എന്നാണ് ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കുഞ്ഞ് വിസ്മയയ്ക്കൊപ്പമുള്ള ചിത്രവും ആന്റണി പങ്കുവെച്ചിട്ടുണ്ട്. 'മായക്കുട്ടി ,'തുടക്കം' സിനിമയോടുള്ള ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിന്റെ ആദ്യ പടിയാകട്ടെ', എന്നാണ് മോഹൻലാൽ പങ്കുവെച്ചത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ആശിര്വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ ഴോണറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്ഷൻ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ടെെറ്റില് ഡിസെെനും ആ സൂചനകളാണ് നല്കുന്നത്. മാര്ഷ്യല് ആര്ട്സ് പഠിച്ചിട്ടുള്ള ആളാണ് വിസ്മയ എന്നതും ഈ റിപ്പോര്ട്ടുകള് ശക്തമാക്കുന്നു.
2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്.
Content Highlights: Mohanlal and antony perumbavoor wishes Vismaya Mohanlal in her acting debut