തെലുങ്ക് നടന് വിഷ്ണു മഞ്ചു നായകനായിയെത്തുന്ന പുതിയ ചിത്രം കണ്ണപ്പ പാന്‍ ഇന്ത്യന്‍ റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവർ ചിത്രത്തില്‍ കാമിയോ റോളുകളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നിട്ടുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരു വിഷ്വൽ ട്രീറ്റ് ആകും സിനിമയെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്.
മോഹൻലാലിനെയും പ്രഭാസിനെയും അക്ഷയ് കുമാറിനെയും ട്രെയ്ലറിൽ കാണിക്കുന്നുണ്ട്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസറിൽ നിന്ന് ട്രെയ്ലർ മികച്ച നിൽക്കുന്നെന്ന അഭിപ്രായമാണ് റിലീസിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. കൊച്ചിയിൽ വെച്ചാണ് സിനിമയുടെ ട്രെയ്ലർ ലോഞ്ച് ചെയ്തത്. നടൻ മോഹൻലാലും പ്രെസ് മീറ്റിൽ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ കേരളാ വിതരണം നിര്‍വഹിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. മുകേഷ് കുമാര്‍ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കണ്ണപ്പ 2025 ജൂണ്‍ 27-ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ റിലീസാകും. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കണ്ണപ്പയില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.
മുകേഷ് കുമാര്‍ സിംഗ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. വിഷ്ണു മഞ്ജു നായകനായെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, പ്രീതി മുകുന്ദന്, കാജല്‍ അഗര്‍വാള്‍, ശരത് കുമാര്‍, മോഹന്‍ ബാബു, അര്പിത് രംഗ, കൗശല്‍ മന്ദ ദേവരാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം വേള്‍ഡ് വൈഡ് റിലീസായെത്തും. പി ആര് ഓ പ്രതീഷ് ശേഖര്‍.
Content Highlights: Kannappa trailer out now