മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ഖലീജ. 2010 ൽ സിനിമ തിയേറ്ററിൽ എത്തിയപ്പോൾ പരാജയമായിരുന്നു. പിന്നീട് ടെലിവിഷൻ ടെലികാസ്റ്റിലൂടെയാണ് ചിത്രത്തിന് വലിയ ഫാൻ ബേസ് ഉണ്ടായത്. ചിത്രം നാളെ ആഗോള തലത്തിൽ റീ റിലീസിന് ഒരുങ്ങുകയാണ്. ഹൈദരാബാദിൽ ഇന്ന് ചിത്രത്തിന്റെ പ്രീമിയർ ഷോകൾ സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഷോ നടക്കവേ തിയേറ്ററിനുള്ളിൽ തകർക്കങ്ങൾ ഉണ്ടായി എന്നാണ് പുറത്തുവരുന്ന വാർത്ത.
ചിത്രത്തിന്റെ റീമാസ്റ്റർ ചെയ്ത 4K പതിപ്പാണ് റീ റിലീസ് ചെയ്തിരിക്കുന്നത്. എന്നാൽ ഈ വേർഷനിൽ സിനിമയിൽ നിന്നുള്ള ഒരു ഗാനമുൾപ്പെടെ 30 മിനിറ്റ് സീനുകൾ കട്ട് ചെയ്തിട്ടുണ്ട്. ഇതാണ് മഹേഷ് ബാബു ആരാധകരെ ചൊടിപ്പിച്ചത്. പ്രദർശനത്തിനിടെ സീനുകൾ മിസ്സിംഗ് ആണെന്ന് മനസിലാക്കിയ ആരാധകർ ഷോ നിർത്താൻ ആവശ്യപ്പെടുകയും തിയേറ്റർ മാനേജ്മെന്റിനോട് കയർക്കുകയും ചെയ്തു. എന്നാൽ തങ്ങൾക്ക് ലഭിച്ച പ്രിന്റ് ഇങ്ങനെ ആണെന്നായിരുന്നു തിയേറ്റർ മാനേജ്മെന്റിന്റെ മറുപടി.
Cinema cut chesadu devi lo #Khaleja4K #Khaleja4KFromMay30th pic.twitter.com/RJYlmeooot
എന്തായാലും തിയേറ്ററിനുള്ളിൽ ആരാധകർ അസ്വസ്ഥരാകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. രാവിലത്തെ ഷോയ്ക്കുള്ളിൽ ഈ സീനുകൾ എല്ലാം കൂട്ടിച്ചേർക്കണം എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.
Important scenes and songs ni trim endhuku chesara assalu?? #Khaleja4K pic.twitter.com/W5Fz3L1sxl
അതേസമയം, വൻ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസിന് ഒരു ദിവസം ബാക്കി നിൽക്കെ 105K യിൽ അധികം ടിക്കറ്റുകളാണ് സിനിമ അഡ്വാൻസ് ബുക്കിങ്ങിലൂടെ വിറ്റിരിക്കുന്നത്. തെന്നിന്ത്യന്‍ റീ റിലീസ് ചിത്രങ്ങളുടെ ലിസ്റ്റിൽ ഏറ്റവും വലിയ ബുക്കിംഗ് റെക്കോര്‍ഡ് ആണിതെന്നാണ് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമ ഇതുവരെ അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇന്ത്യയില്‍ നിന്ന് 3 കോടി രൂപയോളം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ദിനം മികച്ച കളക്ഷൻ തന്നെ സിനിമക്ക് നേടാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
Content Highlights: Conflict during Khaleja re release by mahesh babu fans