'എന്നെ എന്റെ വഴിക്ക് വിട്ടേക്ക് സാറേ'; ബെൻസ്-ജോർജ് സാർ ക്ലാഷുമായി 'തുടരും' ഒടിടി സ്പെഷ്യൽ ടീസർ

ഈ മാസം 30 മുതലാണ് തുടരും ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുന്നത്

മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ തുടരും എന്ന സിനിമ വിജയത്തിന് ശേഷം ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. ഈ വേളയിൽ സിനിമയുടെ പുതിയ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാലിന്റെ കഥാപാത്രവും പ്രകാശ് വർമയുടെ കഥാപാത്രവും ഉൾപ്പെടുന്ന നിർണായകമായ ഒരു സംഭാഷണ രംഗമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

എന്നെ എൻ്റെ വഴിക്ക് വിട്ടേക്ക് സാറേ!Thudarum will be streaming from 30 May only on JioHotstar.@mohanlal @shobana_actor @Rejaputhra_VM @talk2tharun#Thudarum #JioHotstar #JioHotstarMalayalam #ThudarumOnJioHotstar #Mohanlal #Shobhana #MalayalamCinema #Mollywood #ThudarumMovie… pic.twitter.com/sdshqiaZJI

ഈ മാസം 30 മുതലാണ് തുടരും ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാകും.

ഏപ്രിൽ 25 ന് തിയേറ്ററുകളിലെത്തിയ തുടരും ആഗോളതലത്തിൽ 230 കോടിയിലധികം രൂപയാണ് നേടിയിട്ടുള്ളത്. കേരളത്തിൽ നിന്ന് മാത്രം 100 കോടിയിലധികമാണ് സിനിമയുടെ കളക്ഷൻ. കേരളാ ബോക്സ് ഓഫീസിൽ നിന്ന് 100 കോടി കളക്ട് ചെയ്യുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് തുടരും.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തുടരുമിന്റെ തിരക്കഥ ഒരുക്കിയത്.

ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.

Content Highlights: Thudarum OTT special teaser out

To advertise here,contact us